കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ല, മമ്മൂട്ടിക്കും ലാലിനുമെതിരെ പരാതി

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച് സിനിമ പോസ്റ്ററുകളില്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പരാതി. ഓണത്തിന് റിലീസ് ചെയ്ത താപ്പാന, റണ്‍ ബേബി റണ്‍ എന്നീ സിനിമകളിലെ നായകന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍, പോസ്റ്ററുകള്‍ പതിയ്ക്കാന്‍ അനുവാദം നല്‍കിയ കൊച്ചി നഗരസഭാ സെക്രട്ടറി അജിത് പാട്ടീല്‍ എന്നിവര്‍ക്കെതിരെയാണ് നിയമലംഘനത്തിന് കളമശ്ശേരി സ്വദേശി ജോര്‍ജ് ജോണ്‍ പരാതി നല്‍കിയത്.

ആഭ്യന്തരമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം എന്ന സിനിമയുടെ പോസ്റ്ററില്‍ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്തത്, നിയമലംഘനമാണെന്നും നീക്കം ചെയ്യണമെന്നും കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു നിലനില്‍ക്കെ താപ്പാന, റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളില്‍ നായകന്മാര്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച് പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പരാതിയ്ക്ക് അടിസ്ഥാനവുമില്ലെന്ന് രണ്ട് സിനിമകളുടെയും നിര്‍മാതാവയ മിലന്‍ ജലീല്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിന് സിനിമയുമായി യാതൊരുവിധ ബന്ധവുമില്ല. സിനിമയുടെ പരസ്യത്തിനായി നല്‍കുന്ന പോസ്റ്ററുകളില്‍ നായകന്മാരെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നത് പ്രചാരണത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ചലച്ചിത്രകാരന് അതിന്റെ സ്വാതന്ത്ര്യം കൊടുക്കണം, സിനിമയെ വെറുതെ വിടുക, ഇത് സംബന്ധിച്ച് കോടതിയുടെ നിലപാട് അംഗീകരിക്കും. താപ്പാനയുടെ സംവിധായകന്‍ ജോണി ആന്റണി പറഞ്ഞു.

English summary
Complaint registered against Mammootty and Mohanlal for not wearing a helmet!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X