കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനജീവിതം സ്തംഭിപ്പിച്ച് ഭാരത്ബന്ദ്

  • By Nisha Bose
Google Oneindia Malayalam News

Hartal
ദില്ലി: ഡീസല്‍ വില വര്‍ധന,സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കല്‍, ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി.

യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു.

വടക്കേ ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. എന്നാല്‍ ദില്ലി, മുംബൈ എന്നീ മെട്രോ നഗരങ്ങളില്‍ ബന്ദ് ഭാഗികമാണ്. ദില്ലിയില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ അലഹാബാദിലും ബിഹാറിലെ പട്‌നയിലും ചെറിയ സംഘര്‍ഷമുണ്ടായി. ഇവിടങ്ങളില്‍ ട്രെയിനുകള്‍ തടയുന്നുണ്ട്. ജെഡിയു, ടിഡിപി, ബിജെഡി, സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരളത്തില്‍ സപ്തംബര്‍ 15ന് ഹര്‍ത്താല്‍ നടത്തിയതിനാല്‍ വ്യാഴാഴ്ചത്തെ ബന്ദില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയിട്ടുണ്ട്.

English summary
The Bharat Bandh by NDA and other political parties with support from several trade bodies against the central government's decision to hike diesel price and allow FDI in multi-brand retail started out on a strong note with normal life being affected in many parts of the country on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X