Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഓണത്തിനൊഴുകിയത് നൂറ് കോടിയുടെ മദ്യം

Posted by:
Updated: Friday, September 21, 2012, 12:06 [IST]

 Kerala Liquor Sales Hit Again Onam
 

തൃശൂര്‍: ഓണക്കാലത്ത് കേരളത്തിലൊഴുകിയത് നൂറ് കോടി രൂപയുടെ മദ്യം. ഉത്രാട നാളില്‍ മാത്രം 42.28 കോടി രൂപയുടെ മദ്യമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. തിരുവോണത്തിന് 25.71 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ അവിട്ട നാളില്‍ മലയാളി മദ്യത്തിനായി ചെലവിട്ടത് 32.17 കോടി രൂപയാണ്.

പതിവു പോലെ ചാലക്കുടി തന്നെയാണ് മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍. കരുനാഗപ്പിള്ളിക്കാരെ പിന്നാലക്കി 61 ലക്ഷം രൂപയുടെ മദ്യമാണ് ഓണനാളില്‍ ചാലക്കുടിക്കാര്‍ സേവിച്ചത്. വെള്ളമടിയുടെ കാര്യത്തില്‍ ഏറ്റവും ഡീസന്റ് ഇടുക്കിയിലെ ചിന്നക്കനാലാണ്. ഓണനാളുകളില്‍ വെറും അഞ്ച് ലക്ഷം രൂപയുടെ മദ്യ വില്‍പ്പനയാണ് ഇവിടെ നടന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷോപ്പുകളിലൂടെ വിറ്റ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിയ്ക്കുന്നത്. ബാറുകളിലൂടെയും മറ്റും വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ചേരുമ്പോള്‍ ഇത് പിന്നെയും ഏറുമെന്നുറപ്പാണ്.

Story first published:  Friday, September 21, 2012, 11:56 [IST]
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
2nd Test , Headingley, Leeds
Play stopped for day.