കൊച്ചി: എറണാകുളം ജില്ലയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ എം.എം.ലോറന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് ലോറന്‍സ്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ എനിക്ക് പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരാതി സംബന്ധിച്ച് ചികിത്സിച്ച ഡോക്ടറോട് അന്വേഷിച്ചു. ലോറന്‍സാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞതായും വി.എസ് വെളിപ്പെടുത്തി. മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പത്ത് ദിവസത്തിനകം ലോറന്‍സിന്റെ ഭാര്യയെ വിട്ടയയ്ക്കുകയായിരുന്നു. ഇതിന്റെയൊക്കെ ചരിത്രം തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പുന്നപ്ര സമരത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വി.എസെന്ന് ലോറന്‍സിന്റെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് വി.എസ് ലോറന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സി.എം.ആര്‍.എല്ലിനെതിരെ പറയുന്നത് കപട പരിസ്ഥിതിവാദികളാണെന്ന് വി.എസ് പറഞ്ഞു. സി.എം.ആര്‍.എല്‍ പരിസ്ഥിതിമലിനീകരണമുണ്ടാക്കുന്നില്ല. പഠിച്ച ശേഷമാണ് ഇക്കാര്യം പറയുന്നത്‌വി.എസ് വ്യക്തമാക്കി.





















