Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പാചകവാതക വിതരണക്കാര്‍ സമരത്തിലേയ്ക്ക്

Posted by:
Published: Monday, September 24, 2012, 15:45 [IST]

 Lpg Distributors Threaten Strike On Oct 1
 

ദില്ലി: രാജ്യത്തെ പാചകവാതക വിതരണ ഏജന്‍സികള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ സമരത്തിലേക്ക്. പാചക വാതക വിതരണക്കാരുടെ ദേശീയ ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. സബ്‌സിഡിയോടു കൂടിയ സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നടപടി സിലിണ്ടറുകളുടെ കരിഞ്ചന്ത വില്‍പനയ്ക്ക് വഴിയൊരുക്കുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പവന്‍ സോണി പറഞ്ഞു. ഇത് ഉപയോക്താക്കളേയും വിതരണക്കാരേയും ഒരു പോലെ ദോഷകരമായി ബാധിക്കും. തങ്ങളുമായി ആലോചിയ്ക്കാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

ഇപ്പോള്‍ തന്നെ പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന കേരളത്തില്‍ വിതരണക്കാരുടെ സമരം കൂടിയാവുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് ഉറപ്പാണ്.

English summary
LPG distributors have threatened to go on strike on October 1, opposing the capping on sale of subsidised cylinders.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
My Place My Voice