മരട്( എറണാകുളം): ബിരിയാണി കഴിയ്ക്കാനെത്തിയവര്‍ക്ക് ചത്ത പാറ്റ കിട്ടിയ സംഭവത്തില്‍ ഹോട്ടലുടമയുടെ കളളക്കഥ പൊളിഞ്ഞു. കുണ്ടന്നൂര്‍ ജംഗ്ഷന് സമീപമുളള ഹോട്ടലില്‍ ഞ വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കാണ് പാറ്റയെ ലഭിച്ചത്.
ഭക്ഷണം കഴിയ്ക്കാനെത്തിയവും നാട്ടുകാരും ബഹളം വച്ചതോടെ പനങ്ങാട് പൊലീസും മരട് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി. എന്നാല്‍ ബിരിയാണിയില്‍ പാറ്റ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന ഉറച്ച നിലപാടിയിലുന്നു ഹോട്ടലുടമ. ഇതിനിടെ തന്റെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനായി എതിരാളികള്‍ മനപൂര്‍വം പാറ്റയെ കൊണ്ടിട്ടതാണെന്ന വാദവും ഹോട്ടലുടമ ഉന്നയിച്ചു.
ഒടുവില്‍ അടുക്കളയില്‍ കയറി പരിശോധനയ്ക്ക് മുതിര്‍ന്ന പൊലീസിനെ വരവേറ്റത് പാറ്റകളുടെ പടയാണ്. മേശയ്ക്കുള്ള പാഞ്ഞുപെറുക്കി നടക്കുന്ന പാറ്റകളെ കണ്ട് പൊലീസ് സംഘം അമ്പരന്നു. ഹോട്ടലിന് മുമ്പില്‍ തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ക്ക് എസ്‌ഐ പാറ്റകളെ കയ്യോടെ കാണിച്ചു കൊടുത്തതോടെ ഹോട്ടലുടമയുടെ പാറ്റ നുണ പൊളിഞ്ഞുപാളീസായി.





















