കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയിലേക്കില്ലെന്ന് ഡിഎംകെ

Google Oneindia Malayalam News

Karunadnidhi
ചെന്നൈ: കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമില്ലെന്ന് ഡിഎംകെ അറിയിച്ചു. രണ്ടു കാബിനറ്റ് മന്ത്രിമാരടക്കം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുന്നോട്ടുവെച്ച പാക്കേജില്‍ താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം കരുണാനിധി തന്നെയാണ് വ്യക്തമാക്കിയത്.

കേന്ദ്രസഹമന്ത്രി വി നാരായണസ്വാമി ഡിഎംകെ നേതാവിന്റെ വീട്ടിലെത്തിയാണ് പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചത്. 19 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതോടെ 18 അംഗങ്ങളുള്ള ഡിഎംകെയാണ് യുപിഎ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി.

പാര്‍ട്ടിയിലെ മുതിര്‍ന്ന എംപിമാര്‍ക്ക് മികച്ച വകുപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുമെങ്കിലും കാര്യങ്ങളെ മറ്റൊരു കോണിലൂടെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

സര്‍ക്കാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക സജീവമാണ്. തുടര്‍ച്ചയായി ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനെതിരേ ശക്തമായ ജനവികാരം രൂപപ്പെട്ടുവരുന്നുണ്ട്. ഭൂരിഭാഗം പാര്‍ട്ടി ജില്ലാ ഭാരവാഹികളും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം.

നിലവില്‍ മറ്റൊരു മാര്‍ഗ്ഗമില്ലാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാറിനു പിന്തുണ കൊടുക്കുന്നത്. അതേ സമയം തന്നെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

English summary
Ahead of the Union cabinet reshuffle, the DMK, a key member of the ruling UPA, has declined Prime Minister Manmohan Singh's offer of two cabinet or a few minister of state berths for the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X