Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മനോജ് വധം: പ്രതികളുടെ നുണപരിശോധന ഹര്‍ജി തള്ളി

Posted by:
Published: Wednesday, September 26, 2012, 13:05 [IST]

 

കോഴിക്കോട്: പയ്യോളിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ അയനിക്കാട് സിടി മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ നുണപരിശോധന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിചാരണക്കോടതി തള്ളി.കേസിലുള്ള 15 പ്രതികളില്‍ ആറു പേരാണ് ഹര്‍ജി നല്‍കിയിരുന്നത്. പ്രതികളില്‍ ഒരാളൊഴിച്ച് എല്ലാവരും റിമാന്‍ഡിലാണ്. ഒരാള്‍ ഒളിവിലും.

പ്രതികള്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.

അതിനിടെ കേസിലെ ഒന്നാം പ്രതിയായ പയ്യോളി പയ്യോളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറിയുമായ അജിത് കുമാര്‍ സിപിഎമ്മിനെതിരെ രംഗത്തെത്തി. കേസില്‍ നിന്നു രക്ഷിക്കാമെന്നു പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ പിന്നീട് വഞ്ചിച്ചെന്നും അജിത് കുമാര്‍ പറഞ്ഞു. നുണപരിശോധന ഹര്‍ജി തള്ളിയ ശേഷം കോഴിക്കോട് സെഷന്‍സ് കോടതിക്കു പുറത്തു വന്ന അജിത് കുമാര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

പാര്‍ട്ടിക്കു വേണ്ടിയാണു പ്രതിയായത്. ചില തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണു തങ്ങളെ പ്രതികളാക്കിയത്. യഥാര്‍ഥ പ്രതികളാരെന്നു പൊലീസിനറിയാം. കേസില്‍ പ്രതിയായ ശേഷം പല തരത്തിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായും അജിത് കുമാര്‍ പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST