കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കഥാകൃത്ത് ടി എ ഷാഹിദ് അന്തരിച്ചു

  • By നിര്‍മല്‍
Google Oneindia Malayalam News

TA Shahid
കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടിഎ ഷാഹിദ് (40) നിര്യാതനായി. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബാലേട്ടന്‍, നാട്ടുരാജാവ്, അലിഭായ്, മത്സരം, കാക്കി, മാമ്പഴക്കാലം, ബെന്‍ ജോണ്‍സണ്‍, രാജമാണിക്യം, പച്ചകുതിര, താന്തോന്നി എന്നി സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖ് സഹോദരനാണ്.

ഭാര്യ: ഷീബ, മക്കള്‍: അലീസ, അഖില.

വിടപറഞ്ഞത് കുടുംബബന്ധങ്ങളുടെ കഥാകാരന്‍

സഹോദരന്‍ ടി. എ. റസാഖിന്റെ കണ്ടുകൊണ്ടാണ് ഷാഹിദും വളര്‍ന്നത്. ഉപ്പയുടെയും സുഹൃത്തിന്റെയും ആത്മബന്ധത്തിന്റെ കഥപറഞ്ഞ് റസാഖ് തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ഷാഹിദും സിനിമ തന്നെയാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു. അങ്ങനെ കഥകളെഴുതി റസാഖിനെ കൊണ്ടുകാണിച്ചു. വേണ്ട നിര്‍ദേശങ്ങളും തിരുത്തലുകളും ചെയ്തുകൊടുത്ത് റസാഖും ഷാഹിദിനെ വളര്‍ത്തി.

ബാലേട്ടനിലൂടെയാണ് ഷാഹിദ് മലയാളത്തില്‍ അറിയപ്പെട്ടത്. വി.എം. വിനു എന്ന സംവിധായകന് മലയാളത്തിലെ സംവിധായകരുടെ നിരയില്‍ മുന്നിലേക്ക് സ്ഥാനം നല്‍കിയ ചിത്രമായിരുന്നു ബാലേട്ടന്‍. നിരവധി ചിത്രങ്ങള്‍ ഒന്നിച്ചു തകര്‍ന്ന് കരിയറില്‍ പ്രതിസന്ധിയിലായി നില്‍ക്കുകയായിരുന്ന മോഹന്‍ലാലിനും ബാലേട്ടന്‍ വന്‍ തിരിച്ചുവരവിന് കളമൊരുക്കി. നൂറുദിവസമാണ് ഈ ചിത്രം തിയേറ്ററില്‍ ഓടിയത്. അതോടെ ഷാഹിദും തിരക്കുള്ള തിരക്കഥാകൃത്തായി.

സഹോദരനെ പോലെ കുടുംബബന്ധങ്ങളുടെ കഥയായിരുന്നു ഷാഹിദും എഴുതിയത്. എല്ലാവരും ബാലേട്ടന്‍ എന്നു വിളിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ ബാലചന്ദ്രന്‍. അയാളുടെ അച്ഛന്റെ പാപഭാരം ഏറ്റെടുക്കുന്നതും അതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നതുമായിരുന്നു കഥ.

മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലമായിരുന്നു പിന്നീട് ശ്രദ്ധേയമായ ചിത്രം. അതും കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു. പക്ഷേ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അന്‍വര്‍ റഷീദ് എന്ന പുതിയ സംവിധായകന്‍ ജനിച്ച രാജമാണിക്യത്തിലൂടെ ഷാഹിദ് തിരിച്ചെത്തി. മലയാള സിനിമയിലെ നാഴികക്കല്ലായിരുന്നു രാജമാണിക്യം. മമ്മൂട്ടിയുടെ കരിയറിലും ഈ ചിത്രം നിര്‍ണായകമായി. കോമഡി തനിക്കും വഴങ്ങുമെന്ന് മമ്മൂട്ടി തെളിയിച്ചത് ഈ ചിത്രത്തിലൂടെയയിരുന്നു.

പിന്നീട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളൊന്നും ചെയ്യാന്‍ ഷാഹിദിനു സാധിച്ചില്ല. മോഹന്‍ലാല്‍ നായകനായ അലി ഭായ്, പൃഥ്വിരാജിന്റെ താന്തോന്നി, കലാഭവന്‍ മണിയുടെ മല്‍സരം, ബെന്‍ ജോണ്‍സണ്‍ എന്നിങ്ങനെ ആവറേജ് ഹിറ്റുകളായിരുന്നു ഹാഹിദിന്റെത്.

സ്വന്തമായി ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു. പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെയായിരുന്നു ഷാഹിദിന്റെ വേര്‍പാട്.

English summary
Well-known Malayalam scriptwriter T A Shahid (41) died today at a private hospital here.
 
 He had been hospitalised due to liver disease. The doctors cited internal bleeding the cause of the death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X