കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ ചലച്ചിത്രമേളയിലേക്ക്‌ 5 മലയാള ചിത്രങ്ങള്‍

  • By Shabnam Aarif
Google Oneindia Malayalam News

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ അഞ്ച്‌ മലയാള ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. മധുപാല്‍ സംവിധാനം ചെയ്‌ത ഒഴിമുറി, ഡോ. ബിജു സംവിധാനം ചെയ്‌ത ആകാശത്തിന്റെ നിറം, ടിവി ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഭൂമിയുടെ അവകാശികള്‍, അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്‌ത മഞ്ചാടിക്കുരു, കെ ഗോപിനാഥന്‍ സംവിധാനം ചെയ്‌ത ഇത്രമാത്രം എന്നിവയാണ്‌ ഈ അഞ്ച്‌ ചലച്ചിത്രങ്ങള്‍.

Manjadikkuru, Ozhimuri and Akashathinde Niram

ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ്‌ ഈ അഞ്ച്‌ ചലച്ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. നവംബര്‍ 20ന്‌ ആണ്‌ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ തിരശ്ശീല ഉയരുക.

സുപ്രസ്‌ദ്ധ ബംഗാളി ചലച്ചിത്ര സംവിധായകന്‍ ബുദ്ധദേവ്‌ ദാസ്‌ ഗുപ്‌ത അധ്യക്ഷനായ സമിതി ആണ്‌ ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്‌. ഫീച്ചര്‍ വിഭാഗത്തില്‍ 26 ചലച്ചിത്രങ്ങളും, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചലച്ചിത്രങ്ങളും ആണ്‌ ഇത്തവണ ഗോവയില്‍ മത്സരത്തിനെത്തുന്നത്‌.

മലയാളിയായ സുവീരന്‍ സംവിധാനം ചെയ്‌ത ബ്യാരി എന്ന ചിത്രവും ഗോവ ചലച്ചിത്ര മേളയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ദേശീയ അവാര്‍ഡ്‌ നേടിയ ചിത്രം ആണിത്‌. ഇംഗ്ലീഷ്‌ വിഭാഗത്തില്‍ ഉണ്ണി വിജയന്റെ ലെസ്സണ്‍സ്‌ ഇന്‍ ഫൊര്‍ഗെറ്റിങ്‌ എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

English summary
Five Malayalam movies have been selected to the Goa International Film Festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X