കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാരം:സിപിഎം നിലപാടില്‍ മാറ്റമില്ല

  • By Shabnam Aarif
Google Oneindia Malayalam News

VS Achuthanandan
തൃശൂര്‍: കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്‍ക്കുന്നു എന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ അറിയിച്ചു. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ നിയമം പാസാക്കിയിട്ടുള്ളതാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

കോവളം കൊട്ടാരത്തെയും, അതുമായി ബന്ധപ്പെട്ട പ്രദേശങ്ങളെയും കുറിച്ച്‌ വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്‌ എന്നും അദ്ദേഹം വ്യക്തമാക്കി.

കോവളം കൊട്ടാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം സിപിഎം സെക്രട്ടേറിയേറ്റ്‌ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്‌ വിഎസ്‌ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്‌. കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതിനു ചുറ്റുമുള്ള സ്ഥലം പാട്ടത്തിന്‌ നല്‍കണം എന്ന രവി പിള്ളയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കോവളം കൊട്ടാരം സംബന്ധിച്ച്‌ സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കണം എന്നല്ലാതെ വേറെ ഒന്നും സിപിഎം സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിച്ചിട്ടില്ല എന്നും വിഎസ്‌ അറിയിച്ചു.

കടല്‍ക്കൊള്ളക്കാര്‍ കൊള്ളമുതല്‍ പങ്കുവെക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള തര്‍ക്കമാണ്‌ സംസ്ഥാന സര്‍ക്കാരില്‍ ഇപ്പോള്‍ നടക്കുന്നത്‌ എന്നും അദ്ദേഹം ആരോപിച്ചു. കെ സുധാകരന്‍ വളപ്പട്ടണം പൊലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ എസ്‌ഐക്ക്‌ നേരെ അസഭ്യം പ്രയോഗം നടത്തിയതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ സുധകരനും ഇതിലൊരു കൊള്ളക്കാരനാണ്‌ എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ പ്രതികരിച്ചത്‌.

English summary
Vs has said that cpm hasn't chaged its stand in the issue related to Kovalam Palace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X