കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്കിലെ ഒപ്പ് കറുത്ത മഷി കൊണ്ടാക്കണം

Google Oneindia Malayalam News

Cheque Book
ജനുവരി ഒന്നു മുതല്‍ കറുത്ത മഷി കൊണ്ട് ഒപ്പിടാത്ത ചെക്കുകള്‍ മടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ചെക്കുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണിത്.

സുരക്ഷാമാനദണ്ഡങ്ങളില്‍ ഏകീകൃത സ്വഭാവം വരുന്നതിനും ചെക് ട്രാന്‍സാക്ഷന്‍ സിസ്റ്റം(സിടിഎസ്) കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതിനും വേണ്ടിയാണിത്.

എന്താണ് സിടിഎസ്?

മറ്റൊരു ബാങ്കിന്റെ ചെക്ക് ആ ബാങ്കിലെത്തിക്കാതെ പാസ്സാക്കാനുള്ള സംവിധാനമാണിത്. കലക്ഷനായി നല്‍കിയ ചെക്കിനു പകരം അതിന്റെ ഒരു ഇലക്ട്രോണിക് ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാര്‍ത്ഥ ചെക്കിലുള്ള എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടാകും. ഈ ഇമേജിന് കൂടുതല്‍ കൃത്യത വരുത്തുന്നതിന്റെ ഭാഗമായാണ് കറുത്ത മഷി കൊണ്ടുള്ള ഒപ്പ് വേണമെന്ന് നിര്‍ബന്ധമാക്കാന്‍ പോകുന്നത്.

സിടിഎസ് സംവിധാനത്തിനുവേണ്ടി പുതിയ ചെക്കുകളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വളരെ പഴയ ചെക്കുകള്‍ കൈവശമുണ്ടെങ്കില്‍ അത് ബാങ്കില്‍ തിരിച്ചുനല്‍കി പുതിയ ചെക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണം.

English summary
State Bank of India (SBI) wants you to sign its cheques with darker ink. From 1 January, the bank will accept only those cheques which conform to new standards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X