കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രനടന്‍ ജഗന്നാഥന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Jaganathan
തിരുവനന്തപുരം: പ്രശ്‌സത സിനിമ സീരിയല്‍ നടന്‍ ജഗന്നാഥന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം പൂജപ്പുരയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നൂറ്റിയെഴുപതോളം സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1986 ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന ചിത്രത്തില്‍ ആദ്യമായി വേഷമിട്ടു. ഒരു സീനില്‍ മാത്രമായിരുന്നു ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ഇ ഈയൊറ്റ രംഗത്തിലെ അഭിനയത്തിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാഴ്ച മുന്പ് തിയറ്ററുകളിലെത്തിയ അര്‍ദ്ധനാരിയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

സിനിമകള്‍ കൂടാതെ സീരിയല്‍, നാടക രംഗത്തും സജീവമായിരുന്നു. നെടുമുടി വേണുവിനും അരവിന്ദനുമൊപ്പമായിരുന്നു നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. മഴവില്‍കാവടി, സൂര്യമാനസം ആനവവാല്‍ മോതിരം, ദേവാസുരം, അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, തച്ചിലേടത്തു ചുണ്ടന്‍, ഗ്രാമഫോണ്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

1938 ല്‍ ചങ്ങനാശേരിയിലായിരുന്നു ജനനം. ചരിത്രാധ്യാപകനായിരുന്ന അച്ഛന്റെ സ്ഥലംമാറ്റം അനുസരിച്ച് പലയിടത്തായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

ചെറുനാടകങ്ങളില്‍ വേഷമിട്ടാണ് ജഗന്നാഥന്‍ കലാലോകത്തെത്തിയത്. വൈക്കം സ്‌കൂളില്‍ നിന്നാണ് എസ്എസ്എല്‍സി പാസായത്.

കാവാലം നാരായണപ്പണിക്കര്‍ എഴുതി ജി അരവിന്ദന്‍ സംവിധാനം ചെയ്ത 'അവനവന്‍ കടമ്പ' എന്ന നാടകത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. . ഇതിനിടെ സ്‌കൂളില്‍ കായികാധ്യാപകനായും ജോലി ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X