കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിജി റോമിങ്: മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടിസ്

Google Oneindia Malayalam News

ദില്ലി: സ്‌പെക്ട്രം ലൈസന്‍സ് ഇല്ലാത്ത സ്ഥലങ്ങളിലും ഉപഭോക്താക്കള്‍ക്ക് ത്രിജി സേവനം നല്‍കിയ കുറ്റത്തില്‍ വോഡഫോണ്‍, ഐഡിയ, ടാറ്റ, എയര്‍സെല്‍ കമ്പനികള്‍ക്കെതിരേ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഇതേ കേസില്‍ ഭാരതി എയര്‍ടെല്ലിന് കഴിഞ്ഞമാസം നോട്ടീയച്ചിരുന്നു. ഫെബ്രുവരി 18നു മുമ്പ് മറുപടി നല്‍കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ലൈസന്‍സ് ഇല്ലാത്ത സ്ഥലങ്ങളിലുള്ള ത്രിജി സേവനം എത്രയും വേഗം അവസാനിപ്പിക്കാനും പിഴ ഈടാക്കാതിരിക്കണമെങ്കില്‍ 60 ദിവസത്തിനുള്ളില്‍ വ്യക്തമായ കാരണം ബോധിപ്പിക്കാനുമാണ് ഡോട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

Mobile Companies

നോട്ടീസ് ലഭിച്ചതിനുശേഷവും ഉപഭോക്താക്കള്‍ക്ക് ത്രിജി റോമിങ് സേവനം നല്‍കിയാല്‍ അത് കമ്പനിയുടെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നും ശക്തമായ നടപടി തന്നെയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്‌പെക്ട്രം ലൈസന്‍സിന് അതീതമായി മൊബൈല്‍ കമ്പനികള്‍ തമ്മിലുണ്ടാക്കിയ ധാരണയാണ് ത്രിജി റോമിങ് സാധ്യമാക്കിയിരുന്നത്.

പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ സര്‍ക്കിളുകള്‍ ലേലം ചെയ്‌തെടുത്ത കമ്പനികള്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥലങ്ങളില്‍ മറ്റു കമ്പനികളുമായി ധാരണയിലെത്തുകയെന്ന തന്ത്രമാണ് സ്വീകരിച്ചത്. വാര്‍ത്ത പുറത്തുവന്നത് ടെലികോം കമ്പനികളുടെ ഓഹരിയില്‍ കാര്യമായ ഇടിവുണ്ടാക്കി.

English summary
The Department of Telecom (DoT) sent out show cause notices to four telcos late this evening, asking them why penalties should not be imposed on them for providing 3G intra-circle roaming in those circles where they did not possess 3G spectrum licences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X