കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലോത്സവമല്ലിത്, അപ്പീലോത്സവം

  • By ഷിബു
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം അപ്പീലോത്സവമായി മാറുന്നു. കലാമേളയുടെ അഞ്ചാംനാള്‍ പിന്നിട്ടപ്പോള്‍ ഇതുവരെ ലഭിച്ചത് 681 അപ്പീലുകള്‍. അപ്പീലുകള്‍ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പാലക്കാടും കോഴിക്കോടുമാണ് അപ്പീലുകളുടെ ആശാന്മാര്‍.

നിലവിലെ നിയമമനുസരിച്ച് ജില്ലകളില്‍നിന്ന് അപ്പീലുമായെത്തുന്നവര്‍ അതാത് ജില്ലയിലെ ഒന്നാം സ്ഥാനക്കാരന് മുകളിലെത്തിയാല്‍ അവര്‍ക്ക് കിട്ടുന്ന ഗ്രേഡിനുസരിച്ചുള്ള മാര്‍ക്കും ചാമ്പ്യന്‍ഷിപ്പിനുള്ള പോയിന്റില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ പാലക്കാടും കോഴിക്കോടുമാണ് അപ്പീലുകളുടെ ബലത്തില്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ലോകായുക്ത, കോടതി എന്നിവരാണ് അപ്പീല്‍ അനുവദിക്കുക.

Kerala School Festival

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലാണ് അപ്പീല്‍ പ്രളയം. കോഴിക്കോട്, പാലക്കാടി, മലപ്പുറം ജില്ലകളില്‍ നിന്ന് ഒരേയിനത്തില്‍ മൂന്നും നാലും അഞ്ചും അപ്പീലുകള്‍ എത്തിയിട്ടുണ്ട്. നൃത്തയിനങ്ങള്‍, നാടകം തുടങ്ങിയവയില്‍ അപ്പീല്‍ പ്രളയമാണ്. അപ്പീലിലെത്തി മത്സരിക്കുന്നവര്‍ ജില്ലാ ജേതാവിനെ മറികടന്നാല്‍ ജില്ലകളുടെ പോയിന്റ് നിലമാറി മറിയും. പാലക്കാടിനും കോഴിക്കോടിനും പോയിന്റ് വാരിക്കൂട്ടുന്നതില്‍ അപ്പീലുകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ലഭ്യമായ കണക്കുപ്രകാരം പാലക്കാട് ജില്ലയില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ മുഖേനെ 85 ഉം ലോകായുക്ത വഴി ഒന്നും ഉള്‍പ്പെടെ 86 അപ്പീലുകളാണുള്ളത്. കോഴിക്കോടാണ് തൊട്ടുപിന്നില്‍. ഡി ഡി ഇ മുഖേന 55 ഉം ലോകായുക്ത വഴി 20ഉം കോടതി വഴി അഞ്ചും ഉള്‍പ്പെടെ 80 അപ്പീല്‍ കോഴിക്കോട് നല്‍കി. ആതിഥേയരായ മലപ്പുറമാണ് തൊട്ടുപിന്നില്‍ ഇവര്‍ 79 അപ്പീലുകള്‍ നല്‍കിയിട്ടുണ്ട്.

ഇടുക്കിയില്‍ നിന്ന് വെറും 15 അപ്പീല്‍ മാത്രമാണെത്തിയിരിക്കുന്നത്. മറ്റ് ജില്ലകളുടെ അപ്പീല്‍ കണക്കുകള്‍ ഇങ്ങനെയാണ്: തിരുവനന്തപുരം 24, കൊല്ലം 32, ആലപ്പുഴ 24, പത്തനംതിട്ട 23, കോട്ടയം 28, എറണാകുളം 31, തൃശൂര്‍ 61, വയനാട് 24, കണ്ണൂര്‍ 56, കാസര്‍കോട് 32. വെള്ളിയാഴ്ച മാത്രം 61 അപ്പീലാണ് ലഭിച്ചത്. കലോത്സത്തില്‍ ഇതുവരെ 681 അപ്പീലുകളില്‍ നിന്നായി 34,31,000 രൂപയാണ് ലഭിച്ചത്. ജില്ലാ മേളയില്‍ നിന്ന് ഒരു മാര്‍ക്ക് കൂടുതല്‍ ലഭിക്കുന്ന മത്സരാര്‍ത്ഥിക്ക് കെട്ടിവെച്ച പണം തിരിച്ചു ലഭിക്കും.

253 മത്സരയിനങ്ങളില്‍ 175 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നേരിയ മുന്‍തൂക്കം മാത്രമേയുള്ളൂവെങ്കിലും കോഴിക്കോട് 712 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തന്നെ കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് പാലക്കാടും മലപ്പുറവും കണ്ണൂരും നാലും അഞ്ചും സ്ഥാനത്തുമാണ്. തൃശൂരിന് 710 പോയിന്റുകളും പാലക്കാടിന് 696 പോയിന്റുകളും മലപ്പുറത്തിന് 690 പോയിന്റുകളും കണ്ണൂരിന് 675 പോയിന്റുകളുമാണുള്ളത്.

English summary
Reigning champion Kozhikode maintained its lead in the State School Art Festival in the race for the coveted gold cup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X