കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതി തിരുവനന്തപുരത്തെ വീട്ടില്‍

  • By Super
Google Oneindia Malayalam News

Jagathy
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്തെ വീട്ടില്‍ തിരിച്ചെത്തി. വെല്ലൂരില്‍ ചികിത്സയിലായിരുന്ന താരം പുലര്‍ച്ചെ നാലുമണിയോടെയാണ് പേയാട്ടുള്ള വീട്ടിലെത്തിയത്.

ഫിസിയോതെറാപ്പി പോലുള്ള ചികിത്സകള്‍ വീട്ടില്‍ നിന്നു നല്‍കുന്നതിനുവേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നിട്ടുള്ളതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഇതുവരെ സംസാരശേഷി പരിപൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് മരുമകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചു.

ഇപ്പോഴും ജഗതിക്ക് നടക്കുന്നതിന് മറ്റൊരാളുടെ സഹായം വേണം. വീട്ടിലെ അന്തരീക്ഷത്തില്‍ നല്‍കുന്ന ഫിസിയോ തെറാപ്പി ചികിത്സകള്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ഡോക്ടര്‍മാരും വീട്ടുകാരം കരുതുന്നു. രണ്ടര മാസം വീട്ടില്‍ ചികിത്സ നടത്തിയതിനുശേഷം വീണ്ടും വെല്ലൂരിലെ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കൊണ്ടു പോകേണ്ടി വരും.

കോഴിക്കോട് സര്‍വകലാശാല ആസ്ഥാനത്തിനു സമീപം വെച്ച് കഴിഞ്ഞ മാര്‍ച്ച് 10നാണ് ജഗതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. ഡിവൈഡറില്‍ തട്ടി കാര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജഗതിയെ ആദ്യം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു.

English summary
Jagathy Sreekumar, who was undergoing treatment at the Christian Medical College Hospital in Vellore after seriously injuring in an accident, has reached home in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X