കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനപീഡനം: ഒറീസ മന്ത്രി രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Raghunath Mohanti
ഭുവേശ്വര്‍: മരുമകളെ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന കേസിനെത്തുടര്‍ന്ന് ഒറീസ നിയമമന്ത്രി രഘുനാഥ് മൊഹന്തി രാജിവെച്ചു. മാര്‍ച്ച് 15ന് വെള്ളിയാഴ്ച നവീന്‍പട്‌നായികിനെ കണ്ടാണ് മൊഹന്തി രാജി നല്‍കിയത്.

സ്ത്രീധനം കൂടുതല്‍ ചോദിച്ച് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണെന്ന് മൊഹന്തിയുടെ മരുമകള്‍ വര്‍ഷ വ്യാഴാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മന്ത്രി മൊഹന്തി, ഭാര്യ പ്രീതിലത, മകനും വര്‍ഷയുടെ ഭര്‍ത്താവുമായ രാജശ്രീ മൊഹന്തി, മകള്‍ രൂപാശ്രീ എന്നിവര്‍ക്കെതിരെ ബാലസോര്‍ പോലീസ് കേസെടുക്കുകയായിരുന്നു.

വര്‍ഷയുടെ ആരോപണവും കേസും നിയമസഭയില്‍ ബജറ്റ്‌സമ്മേളനത്തിനിടെ വലിയ പ്രശ്‌നമായി മാറി. മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. താന്‍ നിരപരാധിയാണെന്നും എന്നാല്‍ ധാര്‍മികതയുടെ പേരില്‍ രാജിവെക്കുകയാണെന്നും മൊഹന്തി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ചുതവണ എംഎല്‍എ ആയ മൊഹന്തി ബാസ്ത മണ്ഡലത്തില്‍ നിന്നാണ് അവസാനവട്ടം ജയിച്ചുകയറിയത്. 2000 മുതല്‍ മന്ത്രിയാണ്. നഗരവികസനം, ഭവനനിര്‍മാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നുണ്ടായിരുന്നു.

2012 ജൂണ്‍ 24നാണ് വര്‍ഷയും രാജശ്രീയും തമ്മിലുള്ള വിവാഹം നടന്നത്. 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹസമയത്ത് തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നെന്ന് വര്‍ഷയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 25 ലക്ഷം രൂപയും ഒരു സ്‌കോര്‍പ്പിയോ കാറും കൂടി വേണമെന്ന് ഭര്‍തൃമാതാവ് ആവശ്യപ്പെടുകയായിരുന്നുവത്രേ.

താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ , അമ്മ പറഞ്ഞത് അനുസരിക്കാനാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ഉപദേശിച്ചതെന്നും ഇതിനിടെ കഴിഞ്ഞ 13ന് തന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാന്‍ ശ്രമം നടന്നുവെന്നും വര്‍ഷയുടെ പരാതിയിലുണ്ട്. തന്റെ കുടുംബാംഗങ്ങള്‍ ് എത്തിയാണ് അജ്ഞാതരില്‍നിന്ന് രക്ഷിച്ചതെന്നും തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും വര്‍ഷ പറഞ്ഞു.

English summary
Odisha's law and urban development minister Raghunath Mohanty resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X