കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യക്ഷനികുതി ബില്ലിനെതിരേ മുസ്ലീം ലോ ബോര്‍ഡ്

  • By Leena Thomas
Google Oneindia Malayalam News

Muslim Board
ഉജ്ജയ്ന്‍: പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രത്യക്ഷ നികുതി ബിലിനെതിരെ ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിഗതനിയമ ബോര്‍ഡ് രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങണമെന്നും എല്ലാ മതങ്ങളും ഇതിനെതിരെ രംത്ത് വരണമെന്നും ഉജ്ജയിനില്‍ ചേര്‍ന്ന എഐ എംപിഎല്‍ ബി സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

മതസംഘടനകള്‍ക്ക് ലഭിച്ചു വരുന്ന നികുതി ഇളവുകള്‍ പ്രത്യക്ഷ നികുതി ബില്‍ വന്നാല്‍ ലഭിക്കില്ല എന്നും അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരേ പ്രവര്‍ത്തിക്കണമെന്നും ബോര്‍ഡ് വക്താവ് മുഹമ്മദ് അബ്ദുള്‍ റഹീം ഖുറൈഷി പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് എന്നീ മതങ്ങള്‍ക്കും ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന വരുമാന നികുതി ആനുകൂല്യങ്ങള്‍ പ്രത്യക്ഷ നികുതി ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ലഭിക്കില്ലെന്നും അതിനാല്‍ എല്ലാവരും ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലീം സമുദായത്തില്‍ പെട്ട നിരപരാധികളെ എത്രയും പെട്ടെന്ന് ജയില്‍ മോചിതരാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയെ പറ്റി പറയാന്‍ അദ്ദേഹം വിമുഖത കാണിച്ചു.

English summary
The All India Muslim Personal Law Board (AIMPLB) has criticized the direct tax code (DTC) bill introduced in Parliament and called upon all religious institutions to join hands in protest against it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X