കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാത്തിന്റെ വനിതാസംഘടനയ്‌ക്കെതിരേ ആരോപണം

Google Oneindia Malayalam News

GIO-Jihad
മുംബൈ: ഒരു പ്രമുഖ മുസ്ലീം സംഘടനയുടെ വനിതാ വിഭാഗം ജിഹാദ് പ്രവര്‍ത്തനങ്ഹള്‍ക്കായി പെണ്‍കുട്ടികളെ വശീകരിക്കുന്നതായി മുംബൈ പോലിസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ആരോപണം. ഐബിഎന്‍ ലൈവാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ(ജിഐഒ) പ്രവര്‍ത്തകര്‍ക്കുനേരെ ഗുരുതരമായ ആരോപണമുയര്‍ത്തികൊണ്ടുള്ള ഇന്റേണല്‍ സര്‍ക്കുലര്‍ ഇതിനകം വിവാദമായി കഴിഞ്ഞു. കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഐഒ വനിതകളുടെ ഉന്നമനത്തിനായല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് മുസ്ലീം മതത്തെ കുറിച്ചും പരിശുദ്ധ ഖുറാനെ കുറിച്ചും ബോധവത്കരണം നടത്താനാണ് ശ്രമിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയും കോളേജ് വിദ്യാര്‍ത്ഥിനികളെയും വശീകരിച്ചെടുക്കുക തന്നെയാണ് സംഘടനയുടെ ലക്ഷ്യം.

മുംബൈ പോലിസ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത സര്‍ക്കുലര്‍ എങ്ങനെ പുറത്തായിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നിലല്. എന്നാല്‍ ഇത് പുറത്തായത് ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. ജിഐഒയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പോലിസിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. സമാധാനത്തിനും നീതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്-ജമാഅത്തെ ഇസ്ലാമി മുംബൈ വക്താവ് മുഹമ്മദ് അസ്ലം ഖാസി വ്യക്തമാക്കി.

ഇത് പൊതുജനങ്ങള്‍ക്കുള്ള സര്‍ക്കുലറല്ല. മുംബൈ പോലിസ് ഡിപ്പാര്‍ട്ടുമെന്റിനുള്ളതാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വിവാദം വേണ്ട- മുംബൈ പോലിസ് വക്താവ് സത്യാനന്ദ ചൗധരി വ്യക്തമാക്കി.

English summary
Mumbai Police "internal circular" said the Girls Islamic Organisation (GIO) of Jamaat-e-Islami Hind, has been operating with the objective of "brainwashing college and school girls and train them for jihad"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X