കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാന്റ് നല്‍കി വൈദ്യുതി നിരക്ക് കുറയ്ക്കണം: വിഎസ്

  • By Aswathi
Google Oneindia Malayalam News

VS
തിരുവനന്തപുരം: അമിത നിരക്കും പവര്‍കട്ടും ലോഡ് ഷെഡ്ഡിങും കാരണം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ വ്യവസായവാണിജ്യ സ്ഥാപനങ്ങള്‍, നിരക്ക് വീണ്ടും കൂട്ടുന്നതോടെ കടുത്ത വെല്ലുവിളി നേരിടും. ഈ സാഹചര്യത്തില്‍ കെ എസ് ഇ ബി യുടെ കമ്മി നികത്താന്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് വി എസ്‌ന്റെ പ്രസ്താവന.ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്ല്യത്തില്‍ നല്‍കിയാണ് ഉത്തരവ്.

പുതിയ നിരക്കനുസരിച്ച, താഴ്ന്ന സ്ലാബിലുള്ളവര്‍ക്ക് വര്‍ധന താരതമ്യേന കുറവാണ്. വീടുകില്‍ മാസം 40 യൂണിറ്റുവരെ ഉപയോഗുക്കന്ന 25 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ധനയില്ല. ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്‌സിന 20 രൂപയും ത്രീഫെയ്‌സിന് 60 രൂപയും എന്നത് തുടരും. അടിസ്ഥാന കാര്‍ഷിക പ്രവര്‍ത്തനങ്ങളായ ലിഫ്റ്റ് ഇറിഗേഷന്‍, പമ്പിങ്ങ് എന്നിവയിലുള്ള നിരക്കും അനാഥാലയങ്ങള്‍, അംഗവൈകല്ല്യമുള്ളവരെയും അഗതികളെയും രോഗികളെയും പരിചരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള നിരക്കും 1.50 രൂപയായി തുടരും.

300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂടും. 300 യൂണിറ്റ് കടന്നാല്‍ സ്ലാബ് സമ്പ്രദായത്തിന്റെ ആനുകൂല്ല്യവുമില്ല. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിക്ക് യൂണിറ്റിന് 50 പൈസ കൂട്ടി 4.60 രൂപയാക്കി. ഐ.ടി അനുബന്ധ വ്യവസായങ്ങളെ പ്രത്യേക വിഭാഗമാക്കി തിരിച്ചു. 5 രൂപയാണ് ഇവയുടെ നിരക്ക്. തെരുവ് വിളക്കുകള്‍ക്ക് 25 പൈസയാണ് കൂട്ടിയത്.

വൈദ്യുതി അമിതമായി ഉപയോഗിക്കുന്നവരെ ശിക്ഷിക്കുന്ന തരത്തിന്‍ നിരക്കു വര്‍ധന ഉത്തരവിട്ട ഭരണ പക്ഷത്തെ മന്ത്രിമാര്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ സ്വയമൊന്ന് വിലയിരുത്തുന്നത് നല്ലതായിരിക്കും. മന്ത്രി മന്ദിരങ്ങളില്‍ വരുന്ന വൈദ്യുത ബില്ലിലെ തുക കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഈ ജനുവരി,ഫബ്രുവരി മാസത്തില്‍ മാത്രം കൃഷി മന്ത്രി കെ എം മോഹനന്റെ വീട്ടില്‍ വന്ന കറണ്ട് ബില്‍ 45,488 രൂപയാണ്. രണ്ടാം സ്ഥാനം കെ എം മാണിക്ക് കൊടുക്കാം 44,448 രൂപ. മുഖ്യമന്ത്രിയുടെ വീട്ടിലും കുറവല്ല 42,814, അപ്പോള്‍ വൈദ്യുതി മന്ത്രിയുടെ വീട്ടിലോ എന്നാവും,39,928. ഈ കാര്യത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണ് ബേധം 2,263. ആദ്യം സ്വയം നന്നായി മറ്റുള്ളവരെ നന്നാക്കുക എന്ന ചൊല്ല് ഇവിടെ ഉചിതാണെന്ന് തോന്നുന്നു.

English summary
Former chief minister and now leader of opposition V. S. Achuthanandan urged government to withdraw the KSEB electricity tariff hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X