കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്സ് ബുക്ക് യുഗം അവസാനിക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

Facebook
വാഷിംഗ്ടണ്‍: ഫേസ്ബുക്ക് യുഗം അവസാനിക്കുകയാണോ? എന്താ വിശ്വാസം വരുന്നില്ല അല്ലേ ?ഫേസ് ബുക്കിനോടുള്ള കൗമാരക്കാരുടെ താല്‍പ്പര്യം കുറഞ്ഞ് വരുന്നതായി റിപ്പോര്‍ട്ടുകള്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എന്തുകൊണ്ടാണ് ഫേസ്ബുക്കിനോടുള്ള ഇഷ്ടം കുറയുന്നത് എന്നതിനുത്തരം അതൊരു 'സാമൂഹിക ബാധ്യത' ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതിനാലാണെന്നാണ് പലരും പറഞ്ഞത്. മാത്രമല്ല മറ്റ് 'പാരന്റ് ഫ്രീ' പ്‌ളാറ്റ്‌ഫോമുകളിലേക്ക് യുവാക്കള്‍ ചുവട് മാറ്റം നടത്തുന്നതായും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാതാപിതാക്കളുടേയും മറ്റുള്ളവരുടേയും ശല്യമില്ലാതെ കൗമാരക്കാര്‍ക്ക് അവരുടെ ആശയങ്ങളും കഴിവുകളും മറ്റും പങ്ക് വയ്ക്കാനുള്ള വേദിയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്ക്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സ്വകാര്യത ഫേസ് ബുക്കില്‍ നിന്നും പലര്‍ക്കും ലഭിക്കുന്നില്ല. അതിനാലാണ് വലിയൊരു ശതമാനവും സൈറ്റിനോട് വിടപറയുന്നത്.

നവമാധ്യമങ്ങള്‍ വിപഌം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ വന്‍ തോതിലുള്ള യുവാക്കളുടെ പങ്കാളിത്തം ഫേസ് ബുക്കില്‍ ഉണ്ടായിരുന്നു. അഴിമതിയെ തടയുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവനെ ഉയര്‍ത്തെഴുനേല്‍പ്പിക്കുന്നതിനും കാഴ്ചയുടെ മൂന്നാം കണ്ണായി ഫേസ്ബുക്ക് നിലകൊണ്ടു.

കണ്ണില്‍ കാണുന്ന സത്യത്തെ , മനസിലെ പ്രണയത്തെ, ആദര്‍ശങ്ങളെ പങ്ക് വയ്ക്കാനുള്ള വേദിയും കൂട്ടായ്മയും കൂടിയായിരുന്ന ഫേസ് ബുക്ക്.എന്നാല്‍ ഗുണത്തെക്കാളേറെ സമൂഹത്തിന് ദോഷം പ്രധാനം ചെയ്യുന്നതിലും മുന്‍ പന്തിയിലാണ് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. ഉപഭോക്താവിന്റെ സ്വകാര്യതയെ കാത്ത് സൂക്ഷിക്കാന്‍ പലപ്പോഴും ഫേസ് ബുക്ക് മറന്ന് പോകുന്നു.

മാത്രമല്ല വലിയൊരു ശതമാനം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിനും, മറ്റ് ക്രിമിനല്‍ കുറ്റങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനും വേദിയായി ഫേസ് ബുക്ക് മാറിക്കൊണ്ടിരിക്കുന്നു.

ഇനിയെത്രകാലം ഫേസ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന് ആയുസ് ഉണ്ടാകും എന്ന് അറിയില്ല. ഒടുവില്‍ ഭൂമിക്ക് ചരമഗീതം എഴുതിയത് പോലെ ഫെയ്‌സ് ബുക്കിനും ചരമഗീതം എഴുതി അവസാനിപ്പിക്കേണ്ടി വരും.

English summary
The interest of teenagers is moving away from social networking platform Facebook, and they prefer “parent-free” platforms, according to a survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X