കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ വിലയില്‍ റെക്കോര്‍ഡ് തകര്‍ച്ച

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ രൂപയുടെ ഡോളര്‍ മൂല്യം ഇടിഞ്ഞു. 77പൈസ താഴ്ന്ന് 57.77 ആയി രൂപയുടെ മൂല്യം കുറഞ്ഞു. രൂപയ്ക്ക് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 57.06 ആയിരുന്നു. 2012 ജൂണ്‍ അവസാനം രൂപയുടെ വില ഇടിഞ്ഞിരുന്നു ഇത് 57.32 ആയിരുന്നു. എന്നാല്‍ 2013 ജൂണ്‍ 10 ന് രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Reserve, Bank, Picture

ഡോളറിലുള്ള നിക്ഷേപപങ്ങളും സ്വര്‍ണ ഇറക്കുമതിയുമാണ് രൂപയുടെ വിലത്തകര്‍ച്ചയ്ക്ക് കാരണം. രാജ്യം സാമ്പത്തിക വളര്‍ച്ച നിരക്ക് വളരെ ക്കുറവ് മാത്രം രേഖപ്പെടുത്തിയതിനാല്‍ തന്നെ നാണയപ്പെരുപ്പം തടയുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികള്‍ക്കും രൂപം നല്‍കിയിരുന്നു.

കഴിഞ്ഞ് സാമ്പത്തിക വര്‍ഷം ഏറ്റവും അധികം സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇപ്പോഴും മഞ്ഞലോഹത്തോടുള്ള ഭ്രമം അവസാനിച്ചിട്ടില്ല. ഈ ഒരു സാഹചര്യം സാമ്പത്തിക സുരക്ഷയെ ബാധിയ്ക്കുമെന്നതിനാല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന്റെ നികുതി വര്‍ദ്ധിപ്പിയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

രൂപയുടെ വിലയിടിയുന്ന സാഹചര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ സാമ്പത്തിക നില കൂടുതല്‍ വഷളാകും.രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാനും ഇടയുണ്ട്.

English summary
The rupee today fell by a whopping 71 paise to hit a new life-time low of 57.77 in the late morning trade on persistent dollar demand from importers and and banks amid the US currency gaining overseas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X