കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കില്‍ രൂപ

  • By Aswathi
Google Oneindia Malayalam News

Dollar-Ruppee
മുംബൈ: രൂപയ്ക്ക് ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവ്. രൂപയുടെ വിനിമയ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലാണിപ്പോള്‍. 59.91 എന്ന നിലയിലാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം. ഓഹരി വിപണിയിലുള്ള വന്‍ ഇടിവാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം കുത്തനെ താഴോട്ടേക്ക് തന്നെയാണ്. വിനിമയ വിപണിയില്‍ ബാങ്കുകാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും പ്രിയം ഡോളറിനോടാണ്. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ മത്രം ആവശ്യപ്പെടുന്നതും വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് വില്ലനാവുന്നത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനമെന്തായിരിക്കുമെന്ന ആശങ്കയ്ക്ക് പുറത്ത് ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളറും ആവശ്യപ്പെടുമ്പോള്‍ രൂപയുടെ മൂല്യം താഴോട്ടല്ലേ സഞ്ചരിക്കൂ. അമേരിക്കന്‍ സമ്പത്ത് വ്യവസ്ത കരുത്ത് കാണിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍ പ്രതിമാസമുള്ള 8500 കോടി ഡോളറിന്റെ ബോണ്ട് വാങ്ങല്‍ വെട്ടിച്ചുരുക്കണോ എന്ന് ഫെഡറല്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കും. അങ്ങനെ വരുമ്പോള്‍ ഡോളറിന് ഡിമാന്റ് വര്‍ദ്ധിക്കും.

ആര്‍ബിഐയുടെ ഫലപ്രദമായ ഇടപെടലിലൂടെ മാത്രമെ ഇനി തത്ക്കാലമായെങ്കിലും രൂപയെ താങ്ങി നിര്‍ത്താന്‍ കഴിയൂ. ഇന്ത്യയില്‍ വ്യാപാര കമ്മി ഉയര്‍ന്നത് കറന്റ് അക്കൗണ്ട് കമ്മി ഉയരാനും കറന്‍സിയുടെ വില വീണ്ടും ഇടിച്ചേക്കുമെന്നതും ഡോളറിന് ശക്തി പകര്‍ന്നു.

English summary
The Indian rupee opened at a new all-time low of 59.70 against the dollar and fast depreciated to hit 59.91, within striking distance of the key 60-mark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X