കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖപ്രസവത്തിനായി കേറ്റും വില്യമും

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: രാജകീയ പ്രസവത്തിനായി കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ജനത. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വില്യം രാജകുമാരന് കുഞ്ഞ് പിറക്കും. പഡ്ഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലായിരിക്കും കേറ്റ് മിഡില്‍ടണിന്റെ രാജകീയ പ്രസവം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എല്ലാവരും പ്രസവശസ്ത്രക്രിയയില്‍ താല്‍പര്യം കാണിക്കുന്ന ഇക്കാലത്ത് സാധാരണ രീതിയില്‍ കുഞ്ഞിന് ജന്മം നല്‍കാനാണത്രേ കേറ്റും വില്യമും താല്‍പര്യപ്പെടുന്നത്.

ഈ രാജദമ്പതിമാര്‍ ഇതുവരെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിട്ടില്ല. പ്രസവശേഷം മാത്രം കുഞ്ഞ് ആണോ, പെണ്ണോ എന്നറിയുന്നതിന്റെ ത്രില്ല് ആസ്വദിക്കാന്‍ വേണ്ടിയാണത്രേ ഇരുവരും ഇത്തരത്തിലൊരു തീരുമാനമെടുത്തത്. നേരത്തേ കേറ്റ് ലിംഗനിര്‍ണയ പരിശോധന നടത്തിയെന്നും പെണ്‍കുഞ്ഞാണ് പിറക്കാന്‍ പോകുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് കൊട്ടാരം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരമ്പരാഗത രീതികള്‍ തെറ്റിയ്ക്കാതെ കുഞ്ഞു പിറന്നാല്‍ ആ വിവരം രാജ്ഞിയുടെ ലണ്ടനിലെ വസതിയില്‍ വച്ച് ലോകത്തെ അറിയിക്കാനാണ് രാജകുടുംബാംഗങ്ങളുടെ തീരുമാനം.

ആശുപത്രിയില്‍ കേറ്റ് കുഞ്ഞിന് ജന്മം നല്‍കിക്കഴിഞ്ഞാലുടന്‍ രാജദൂതന്‍ പ്രസവ അറിയിപ്പുമായി സന്നാഹസമേതം ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് പോവുകയാണ് ചെയ്യുക. പിന്നീട് ഈ അറിയിപ്പ് കൊട്ടാരത്തിന് പുറത്ത് ഒരു ബോര്‍ഡില്‍ പ്രദര്‍ശിപ്പിയ്ക്കും. വില്യമിന്റെ ജനനവാര്‍ത്ത പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ച അതേ സ്റ്റാന്റിലായിരിക്കും പുതിയ രാജകുടുംബാംഗത്തിന്റെ ജനനവാര്‍ത്തയും പ്രസിദ്ധപ്പെടുത്തുക. പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധപ്പെടുത്തല്‍ കഴിഞ്ഞുമാത്രമേ കുഞ്ഞിന്റെ ജനനവിവരം കൊട്ടാരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വരുകയുള്ളു.

കേറ്റിന്റെ പ്രസവത്തിന് മാത്രമായി ഏതാണ്ട് 4965 പൗണ്ട് ചെലവാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. ആശുപത്രി താമസം, വാടക തുടങ്ങിയ കണക്കുകള്‍ ഇതിന് പുറമേയാണ്.

പ്രസവസമയത്ത് വില്യം കേറ്റിനൊപ്പം തന്നെയുണ്ടാകുമെന്നാണ് സൂചന. പ്രസവശേഷം കേറ്റും വില്യമും അവരുടെ നോട്ടിങ്ഹാം കോട്ടേജില്‍ത്തന്നെയായിരിക്കും താമസിക്കുകയെന്നാണ് കരുതപ്പെടുന്നത്. പ്രസവം കഴിഞ്ഞ് കുറച്ചുകാലം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്നാണത്രേ കേറ്റിന്റെ ആഗ്രഹം.

ആരാണ് കേറ്റ്?

ആരാണ് കേറ്റ്?

കേബ്രിഡ്ജ് പ്രഭുവിന്റെ പത്‌നിയാണ് കാതറിന്‍ എന്ന കേറ്റ്

എന്താണ് ഈ പ്രഭുപത്‌നിയുടെ പ്രത്യേകത?

എന്താണ് ഈ പ്രഭുപത്‌നിയുടെ പ്രത്യേകത?

ബ്രിട്ടനിലെ അടുത്ത രാജാവകാശിയായ വില്യം രാജകുമാറന്റെ പത്‌നിയാണ്.

കാറ്റ് ദ ബെസ്റ്റ് ഡ്രസ്സ്ഡ്

കാറ്റ് ദ ബെസ്റ്റ് ഡ്രസ്സ്ഡ്

ലോകത്ത് ഏറ്റവും മാന്യമായ വസ്ത്രം ധരിയ്ക്കുന്ന സെലിബ്രിറ്റികളില്‍ കാറ്റിന്റെ പേര് ഒന്നാമതുണ്ടാകും.

വില്യമിനെ കണ്ടു മുട്ടുന്നത്

വില്യമിനെ കണ്ടു മുട്ടുന്നത്

യൂനിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസ് വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഇരുവരും പരിചയപ്പെടുന്നത്.

വേര്‍പിരിയലും ഒന്നിക്കലും

വേര്‍പിരിയലും ഒന്നിക്കലും

2007 ഏപ്രില്‍ 14ന് ദ സണ്‍ ആണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. 2010 ഒക്ടോബറിലാണ് ഇരുവരുടെയും വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.

എന്നായിരിക്കും പുതിയ രാജകുമാരന്റെ വരവ്

എന്നായിരിക്കും പുതിയ രാജകുമാരന്റെ വരവ്

ബ്രിട്ടീഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ജൂലായ് മധ്യത്തോടെ പ്രസവമുണ്ടാകും.

കുട്ടി ആണോ പെണ്ണോ?

കുട്ടി ആണോ പെണ്ണോ?

ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും ശേഷം കിരീടവാകാശിയാകേണ്ടയാള്‍ ആണാണോ പെണ്ണാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സസ്‌പെന്‍സ് വേണമെന്നാണ് ഇരുവരുടെയും ആഗ്രഹം.

പ്രിന്‍സ് വില്യം അവധിയെടുക്കും

പ്രിന്‍സ് വില്യം അവധിയെടുക്കും

ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്ന വില്യം രണ്ടാഴ്ചത്തെ പറ്റേര്‍ണിറ്റി ലീവിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രസവം വീട്ടില്‍

പ്രസവം വീട്ടില്‍

കേറ്റിന്റെ പ്രസവം വീട്ടിലാക്കണമെന്നാണ് വില്യമിന്റെ ആഗ്രഹം.

സന്ദര്‍ശനം ബന്ധുക്കള്‍ക്ക് മാത്രം

സന്ദര്‍ശനം ബന്ധുക്കള്‍ക്ക് മാത്രം

കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അമ്മയ്ക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനുമായി ഒരുക്കിയിട്ടുള്ളത്.

English summary
Kate Middleton planning a natural birth in the same hospital as Princess Diana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X