കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ 4ജി നിരക്ക് കുറച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വിപണി പിടിച്ചടക്കുന്നതിനും കൂടുതല്‍ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനും ഇന്ത്യയില്‍ ടെലിക്കോം കന്പനികള്‍ തമ്മില്‍ മത്സരം ആരംഭിച്ചു കഴിഞ്ഞു. സേവനങ്ങളുടെ നിരക്ക് പരമാവധി കുറച്ച് കൊണ്ടാണ് ഓരോ കമ്പനിയും മത്സരരംഗത്ത് സജീവമാകുന്നത്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നിനാണ് മത്സരം. ഇതിന്റെ ഭാഗമായി തങ്ങളുടെ 4ജി ഡേറ്റയ്ക്ക് 3ജി യുടെ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ എന്ന് എയര്‍ടെല്‍ അറിയിച്ചു കഴിഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ മൂന്ന് കമ്പനികള്‍ തമ്മിലാണ് കിടമത്സരം നടക്കുന്നത്. കൊല്‍ക്കത്ത, പൂനെ,ബാംഗ്ലൂര്‍, ഛത്തീസ്ഗഡ് എന്നീ നാല് മേഖലകളിലെ 4ജി സേവനങ്ങളുടെ നിരക്കാണ് 3ജി ഡേറ്റയ്ക്ക് തുല്ല്യമായി എയര്‍ടെല്‍ വെട്ടിക്കുറച്ചത്.

Airtel 4G

കഴിഞ്ഞ ആഴ്ചയാണ് വൊഡാഫോണ്‍ തങ്ങളുടെ ടുജി ഇന്റര്‍നെറ്റ് ഡേറ്റചാര്‍ജുകള്‍ 80 ശതമാനം വെട്ടിക്കുറച്ചത്. എയര്‍ടെല്‍ ആകട്ടെ 90 ശതമാനം കുറവ് വരുത്തി. നിലവില്‍ 450, 650, 750 എന്നീ നിരക്കുകളില്‍ ഒരുമാസത്തേക്ക് ലഭ്യമാകുന്ന 3ജിയുടെ വില നല്‍കിയാല്‍ 4ജി സേവനം ആസ്വദിക്കാം. എന്നാല്‍ ഭാരതി എയര്‍ടെല്‍ നല്‍കുന്ന എന്റര്‍ടൈന്‍മെന്റ് ലൈബ്രറി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 3ജി നിരക്കില്‍ ലഭ്യമാകില്ല. അതിനായി 999 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യണം.

2ജി നിരക്കുകള്‍ വെട്ടിക്കുറച്ച് കൃത്യം ഒരു ആഴ്ച പിന്നിടുന്പോഴാണ് പുതിയ നീക്കവുമായി ഭാരതി എയര്‍ടെല്‍ എത്തുന്നത്. എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്തി അടുത്ത വര്‍ഷം മുതല്‍ മത്സരരംഗത്തേക്ക് 4ജി സേവനങ്ങളുമായി റിലയന്‍സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Under the revised data tariff plan, entry-level customers will be allowed 2GB, 3GB and 4GB of free data usage at faster 4G speeds at 3G data charges of 450, 650 and 750 a month respectively
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X