കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ വീഴുന്നു, രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക്

Google Oneindia Malayalam News

Rupee-Dollar
കൊച്ചി: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഡോളറിനെതിരേ 60.60 വരെ താഴ്ന്ന രൂപ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. അമേരിക്കന്‍ ഡോളറിന് ഡിമാന്റ് വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണം.

പെട്രോളിയം ഉത്പന്നങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് വന്‍തോതില്‍ ഡോളര്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായി കയറ്റുമതി ഇല്ലാത്തത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.

എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എണ്ണവിലയ്ക്ക് രൂപയുടെ ഇടിവിന് ആനുപാതികമായി വര്‍ദ്ധനവ് വരുത്തിയാല്‍ അത് രാജ്യത്ത് വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിലക്കയറ്റം പണപ്പെരുപ്പത്തിലേക്ക് നയിക്കും.

പണപ്പെരുപ്പം വര്‍ദ്ധിച്ചാല്‍ റിസര്‍വ് ബാങ്ക് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നാല്‍ അത് വ്യവസായ മേഖലയെ മൊത്തം തളര്‍ത്തുകയും ചെയ്യും.

രൂപയുടെ തകര്‍ച്ച ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 77.06 പോയിന്റ് നഷ്ടത്തില്‍ 18552.12ലും നിഫ്റ്റി 20.40 പോയിന്റ് കുറഞ്ഞ് 5588.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.

English summary
The rupee went into a free fall today scaling past the 60 levels comfortably to hit 60.60 against the dollar - a new historic low.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X