കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കി ആത്മഹത്യ ചെയ്തു, പ്രണയ പരാജയമെന്ന് സംശയം?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: സോഫ്ട് വെയര്‍ എഞ്ചിനിയര്‍ ഷോപ്പിംഗ് മാളിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വീണുമരിച്ചു. ആത്മഹത്യയാണെന്നാണ് നിഗമനം. ഡി ഷണ്മുഖം ആണ് മരിച്ചത്. റോയപ്പേട്ടിന് സമീപം ജൂലൈ ഒന്ന് തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സിലെ പ്രോഗ്രാം അനലിസ്റ്റ് ആണ് ഷണ്മുഖം. ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സംഭവം നടക്കുന്ന ദിവസം വൈകിട്ട് 3.24 വരെ ഇയാള്‍ എസ്‌കലേറ്ററിന് സമീപം ഉണ്ടായിരുന്നു. തൊട്ടടുത്ത നിമിഷം ഷണ്മുഖം താഴേക്ക് വീഴുകയായിരുന്നു. തല നിലത്തിടിച്ച് ഗുരുതരമായി പരുക്കേറ്റാണ് മരിച്ചത്.

Tamil nadu

ഷണ്മുഖത്തിന്റെ സുഹൃത്തുക്കളില്‍ നിന്നും പൊലീസിന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇയാള്‍ ആത്മഹത്യ ചെയ്യുന്നതായി മെസേജുകള്‍ അയച്ചിരുന്നു. മരിയ്ക്കുന്നതിന് മുന്‍പ് ഇയാള്‍ മൊബൈലില്‍ നിന്നും 9,000 മെസേജുകളും 198 ഫോണ്‍ നമ്പരുകളും ഡിലീറ്റ് ചെയ്തിരുന്നു. പിതാവിന്റെ നമ്പരും GV എന്ന് ടൈപ്പ് ചെയ്ത ഒരു സുഹൃത്തിന്റെ നമ്പരും മാത്രമാണ് ഫോണില്‍ അവശേഷിച്ചത്.

കോയമ്പത്തൂരില്‍ ഇയാള്‍ ഒന്നര വര്‍ഷം ജോലി ചെയ്തിരുന്നു. ഒരു ട്രെയിനിംഗിന്റെ ഭാഗമായിട്ടാണ് ഇയാള്‍ ചെന്നൈയിലെത്തിയത്. ആരെയോ കാണുന്നതിനായാണ് ഇയാള്‍ ഷോപ്പിംഗ് മാളില്‍ എത്തിയതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാള്‍ ഷോപ്പിംഗ് നടത്തിയതായി പൊലീസ് പറയുന്നു. ബാഗില്‍ നിന്നും രണ്ട് ചോക്കലേറ്റുകളും കണ്ടെത്തി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നൊന്നും തന്നെ ഇയാളോടൊപ്പം വേറെ ആരും ഉള്ളതായി കണ്ടെത്തിയില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ദേവരാജനാണ് മരിച്ച ഷണ്മുഖത്തിന്റെ പിതാവ്. ഷന്മുഖത്തിന് പ്രണയബന്ധം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞില്ല.

English summary
A 23-year-old software engineer plunged to his death from the third floor of Express Avenue mall in Royapettah on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X