കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ളാക്ക്ബെറി സന്ദേശങ്ങളും സര്‍ക്കാര്‍പരിശോധിക്കും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ ബ്ളാക്ക്‌ബെറി ഫോണിലൂടെ അയക്കുന്ന ഇമെയിലുകളും, ഇമെയില്‍ അറ്റാച്ച്‌മെന്റുകളും സര്‍ക്കാരിന് പരിശോധിയ്ക്കാം. ഒരു വ്യക്തി തന്റെ ബ്ളാക് ബെറി ഫോണില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങളാണ് സര്‍ക്കാരിനും കാണാന്‍ സാധിക്കുക. സുരക്ഷാ സാധ്യതകള്‍ പരിഗണിച്ചാണ് ബ്ളാക്ക് ബെറി സന്ദേശങ്ങള്‍ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സര്‍ക്കാര്‍ ഈ ആവശ്യവുമായി മുന്നോട്ട് പോവുകയായിരുന്നു. സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള അനുമതി ബ്ളാക്ക് ബെറി സര്‍ക്കാരിന് നല്‍കിയിട്ടില്ലായിരുന്നു.

Black, Berry Phone
എന്ന് കരുതി എല്ലാലവരുവടേയും വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെടുക്കുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. നിയമ വിധേയമായി നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങളോ മറ്റൊന്നും സര്‍ക്കാര്‍ ടാപ്പ് ചെയ്യില്ല. സുരക്ഷയെ കണക്കിലെടുത്ത് സര്‍ക്കാരിന് സംശയമുള്ള ബ്ളാക്ക്‌ബെറി ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാത്രമാണ് നിയമ വിധേയമായി രേഖപ്പെടുത്തുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ബ്ളാക്ക്‌ബെറി ഫോണുകള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നു എന്ന നിഗമനത്തിലാണ് പൊലീസ് .ഇതേത്തുടര്‍ന്നാണ് ഇവയിലൂടെ അയക്കുന്ന ഇമെയിലുകളും, മെയില്‍ അറ്റാച്ച്‌മെന്റുകളും രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി 2010 ഫെബ്രുവരിയില്‍ മുംബൈയില്‍ സെര്‍വര്‍ സ്ഥാപിച്ചു. സെര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സെര്‍വര്‍ സ്ഥാപിച്ചത്.

English summary
It seems the government of India and BlackBerry have finalised the details for interception of emails, email attachments and messages from BlackBerry Messaging (BBM).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X