കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 മേഖലകളില്‍ വിദേശ നിക്ഷേപത്തിന് ഇളവ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ 13 മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം കൊടുത്തു.

തന്ത്രപ്രധാനമായ പ്രതിരോധ മേഖലയിലും വിദേശ നിക്ഷേപത്തിന്റെ തോത് കൂട്ടാന്‍ തീരുമാനിച്ചു. പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു തീരുമാനം. നിലവില്‍ 26 ശതമാനം വിദേശ നിക്ഷേപത്തിനായിരുന്നു അനുമതി. ഇത് 49 ശതമാനമാക്കി. എന്നാല്‍ 26 ശതമാനത്തിലധികം നിക്ഷേപിക്കണമെങ്കില്‍ മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ അനുമതി വേണം. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതിയും ആവശ്യമാണ്.

FDI Chart

ടെലികോം മേഖലയില്‍ ഇതുവരെ 74 ശതമാനം വിദേശ നിക്ഷേപത്തിനായിരുന്നു അനുമതി. അതാണ് 100 ശതമാനമാക്കിയത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്‍റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ചില്ലറ വില്‍പന മേഖലയിലും നിബന്ധനകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. 49 ശതമാനം വരെയുള്ള നിക്ഷേപത്തിന് ഇനിമുതല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ആശ്യമില്ല.

ടെലികോമിന് പുറമേ തേയില കൃഷിയിലും കൊറിയര്‍ സര്‍വ്വീസിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പെട്രോളിയം റിഫൈനറികളിലും ഊര്‍ജ്ജ വ്യവസായ മേഖലയില്‍ 49 ശതമാനം വരെയുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഇതിമുതല്‍ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വേണ്ട്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളിലെ മുന്‍കൂര്‍ അനുതിയില്ലാതെയുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 74 ശതമാനമാക്കി.

വ്യോമയാന മേഖലയിലേയും മാധ്യമ രംഗത്തേയും നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഓഹരി വിപണിയിലെ ഏത് തരത്തിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്കും നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുതി ആവശ്യമാണ്.

ടെലികോം, തേയില, ഖൊറിയര്‍ സര്‍വ്വീസ് എന്നിവയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഈ മേഖലകളില്‍ ഇനി വിദേശ കമ്പനികളുടെ ആധിപത്യത്തിന് വഴിവെച്ചേക്കും.ടെലികോം മേഖലയില്‍ ഇപ്പോള്‍ തന്നെ മുന്‍പന്തിയിലുള്ള വോഡഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തമില്ലാതെ തന്നെ പ്രവര്‍ത്തിക്കാനാകും.

നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തിയതും നിബന്ധനകളില്‍ ഇളവ് ചെയ്തും ഒക്കെ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഉതകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

English summary
The government of India today decided to allow more foreign investment into 13 sectors of the economy including critical ones such as including telecom and defence. സാമ്പത്തിക മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ 13 മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവ് കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X