വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഷ്ട്രപതി ഭവനിലും ക്രിക്കറ്റ് ജ്വരം

By Soorya Chandran

ദില്ലി: ഐപിഎല്‍ വാതുവെപ്പ് ക്രിക്കറ്റിന്റെ തിളക്കം അല്‍പം കുറച്ചെങ്കിലും രാഷ്ട്രം പുതിയൊരു ക്രിക്കറ്റിന് കാതോര്‍ത്തിരിക്കുന്നു. രാഷ്ട്രപതി ഭവനാണ് ഐപിഎല്‍ മാതൃകയില്‍ പുതിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നത്.

ആര്‍ബിഎല്‍ എന്നാണ് ടൂര്‍ണമെന്റിന്റെ പേര്. രാഷ്ട്രപതി ഭവന്‍ ക്രിക്കറ്റ് ലീഗ്. രാഷ്ട്രപതി ഭവന്റെ കീഴിലെ നാല് ഡിപ്പാര്‍ട്ടമെന്റുകളാണ് കളിക്കളത്തില്‍ ബാറ്റും ബോളുമായി ഇറങ്ങുക.ടീമുകളുടെ പേരുകളും ഐപിഎല്‍ മാതൃകയിലാണ്.

Rashtrapati BHavan

സെക്രട്ടേറിയറ്റ് അവഞ്ചേഴ്‌സ്, ഹൗസ്‌ഹോള്‍ഡ് റോയല്‍സ്, പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡ് ചാര്‍ജേഴ്‌സ്, ദില്ലി പോലീസ് ചലഞ്ചേഴ്‌സ് എന്നിങ്ങനെയാണ് ടീമുകള്‍. പക്ഷേ ഐപിഎല്‍ പോലെ പുറത്തുനിന്ന് ലേലത്തില്‍ പിടിക്കുന്ന കളിക്കാരല്ല ആര്‍ബിഎല്ലില്‍ കളിക്കുക. രാഷ്ട്രപതി ഭവന്റെ കീഴില്‍ വരുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ പാഡ് കെട്ടാനും പന്തെറിയാനുമൊക്കെ പറ്റൂ.

ഐപിഎല്ലില്‍ 20 ഓവര്‍ മത്സരങ്ങളാണെങ്കില്‍ ആര്‍ബിഎല്ലില്‍ ഇത് 10 ഓവര്‍ മത്സരങ്ങളാണ്. മഴക്കാലം കഴിയുന്നതോടെ ആദ്യ ആര്‍പിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.

ആര്‍ബിഎല്ലിന് വേണ്ടി ഡോ.രാജേന്ദ്ര പ്രസാദ് ഗവണ്‍മെന്റ് സ്‌കൂളില്‍ കിടിലന്‍ പിച്ചും ഒരുക്കിക്കഴിഞ്ഞു. രാഷ്ച്രപതിയുടെ സംക്രട്ടറി ഒമിത പോള്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി സുരേഷ് യാദവ് എന്നിവരാണ് ആര്‍ബിഎല്ലിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.
ആര്‍ബിഎല്ലിന് വേണ്ടി മാത്രമായിരിക്കില്ല പിച്ച് അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുക എന്ന് അധികൃതര്‍ അറിയിച്ചു.രാജേന്ദ്ര പ്രസാദ് സ്‌കൂളിലെ കുട്ടികള്‍ക്കും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരു ഫുട്‌ബോള്‍ പ്രേമിയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീനിനെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രാഷ്ട്രപതിയുടെ ഇഷ്ട ക്രിക്കറ്റ് താരം.

Story first published: Thursday, July 18, 2013, 10:44 [IST]
Other articles published on Jul 18, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X