കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രൂ കോളര്‍ ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രസിദ്ധ മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ ട്രൂ കോളര്‍ ഹാക്ക് ചെയ്തതായി സിറിയന്‍ ഇലക്ട്രോണിക് ആര്‍മി. ഇതുവഴി കോടിക്കണക്കിന് ഫോണ്‍ നമ്പറുകളാണ് ഹാക്കര്‍മാരുടെ കയ്യില്‍ എത്തിയിരിക്കുന്നത്.

ഫോണില്‍ നന്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്ന ആളിന്റെ പേര് വ്യക്തമാക്കുന്ന അപ്ലിക്കേഷനാണ് ട്രൂ കോളര്‍. ആഗോള ഫോണ്‍ ഡയറക്ടറി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആന്‍ഡ്രോയിഡ് യുവത്വത്തിന് പ്രിയങ്കരമായിരുന്ന അപ്ലിക്കേഷന്‍ നിരവധി പേരാണ് ഫോണുകളില്‍ ഇന്‍സറ്റാള്‍ ചെയ്തിരുന്നത്. ട്രൂകോളര്‍ കമ്പനിയുടെ അഭിപ്രായത്തില്‍ അവരുടെ കൈയ്യിലുള്ള ഡാറ്റാബേസ് ഒരു ബില്ല്യണ്‍ കടക്കാറായിട്ടുണ്ട്.

Truecaller

ഈ ഡാറ്റാ ബേസ് ആണ് സിറിയന്‍ ഇലക്ട്രോണിക് ഇആര്‍മി എന്ന ഹാക്കര്‍മാര്‍ പൊളിച്ചെടുത്തത്. സിറിയന്‍ ഇലക്ടേരോണിക് ആര്‍മി അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലും വെബ്‌സൈറ്റിലും ട്രൂ കോളര്‍ ഹാക്ക് ചെയ്ത കാര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. ട്രൂ കോളറിന്റെ വെബ്‌സൈറ്റും ഡാറ്റാ ബേസും തങ്ങള്‍ ഹാക്ക് ചെയ്തു എന്നാണ് വെബ്‌സൈറ്റിലുള്ളത്. കോടിക്കണക്കിന് വരുന്ന ഫോണ്‍ നമ്പറുകളും ആ നമ്പറുകളുടെ ഉടമകളുടെ ഫേസ്ബുക്ക്/ട്വിറ്റര്‍/ജിമെയില്‍ അക്കൗണ്ടുകളും ഇനി തങ്ങള്‍ക്ക് കയ്യേറാം എന്ന രീതിയിലാണ് ഹാക്കര്‍മാര്‍ പറയുന്നത്.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്‌ബെറി, നോക്കിയ സിംബയാന്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന അപ്ലിക്കേഷനാണ് ട്രൂ കോളര്‍.

തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യം ട്രൂ കോളര്‍ അധികൃതരും സ്ഥിരീകിരിച്ചു. എന്നാല്‍ ഇതുകൊണ്ട് വലിയ പ്രശ്‌നമൊന്നും വരാനില്ലെന്നാണ് വെബ്‌സൈറ്റ് അധികൃതരുടെ അവകാശവാദം. കാരണം ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളൊന്നും ഡീല്‍ ചെയ്യാത്തതാണ് വെബ്‌സൈറ്റിന്റെ സ്വഭാവം. പിന്നെ ഫേസ്ബുക്ക്/ട്വിറ്റര്‍/ജിമെയില്‍ ഐഡികളുടെ ഒന്നും പാസ് വേര്‍ഡ് ട്രൂകോളര്‍ സൂക്ഷിക്കാറില്ല. അപ്പോള്‍ ഉപഭോക്താക്കളുടെ അത്തരം അക്കൗണ്ടുകള്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തവര്‍ക്ക് ഉപയോഗിക്കാനാവില്ലെന്നും ട്രൂകോളര്‍ അധികൃതര്‍ അറിയിച്ചു.

English summary
Truecaller, the collaborative global phone directory has been hacked into by the Syrian Electronic Army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X