കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്വ. ഫെനി സരിതയുടെ വക്കാലത്ത് ഒഴിഞ്ഞു

  • By Aswathi
Google Oneindia Malayalam News

Saritha S Nair
തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കു വേണ്ടി വാദിക്കുന്ന അഡ്വ. ഫെനി ബാലകൃഷ്ണന്‍ വക്കാലത്ത് ഒഴിഞ്ഞു. തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണവും സമ്മര്‍ദ്ദവും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സരിതയുടെ വക്കാലത്ത് ഒഴിയുന്നതെന്ന് ടീം സോളാറിന്റെ ലീഗല്‍ അഡൈ്വസര്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ വക്കാലത്ത് ഏറ്റെടുത്തതു മുതല്‍ കുടുംബത്തിന് ബുന്ധിമുട്ടുണ്ടാകുന്നുണ്ടെന്നും തന്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ഫെനി പറഞ്ഞു. സരിതയുടെ രഹസ്യ മൊഴിയിലെ പ്രമുഖരെ കുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ചെന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ഏറെ മനോവേദനയുണ്ടാക്കിയെന്നും ഈ സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിയുന്നതെന്നും ഫെനി പറഞ്ഞു. വക്കാലത്ത് ഒഴിയുന്നതിന്റെ രേഖകള്‍ ഉടനെ ഹാജരാക്കും

സരിതയുടെ മൊഴി എഴുതി വാങ്ങുന്നതില്‍ നിന്ന് ഫെനിയെ കോടതി ഒഴിവാക്കിയിരുന്നു. സരിതയുടെ മൊഴി നല്‍കുന്നതില്‍ അഭിഭാഷകന്‍ സ്വാധിനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തികകുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയുടേതായിരുന്നു നടപടി. അഭിഭാഷകന്‍ പ്രതിയെ ചൂഷണം ചെയ്യുന്നതായും പ്രതിയുടെ അവസ്ഥ മുതലെടുക്കാന്‍ ശ്രമിച്ചതായും കോടതി വ്യക്തമാക്കി.

തുടര്‍ന്ന് സരിതയെ കാണാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ഫെനി എത്തിയങ്കിലും ജയില്‍ അധികൃതര്‍ അദ്ദേഹത്തെ വിലക്കുകയായിരുന്നു.

English summary
Advocate Feni Balakrishnan left solar scam accused Saritha S Nair's plead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X