കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരഖണ്ഡ് ഇപ്പോഴും ശാന്തമല്ല

Google Oneindia Malayalam News

ഉത്തര്‍കാശിയിലും പരിസര പ്രദേശത്തും ഇപ്പോഴും പ്രകൃതി ദുരന്തത്തിന്റെ പ്രശ്നങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഉത്തര്‍കാശിയിലെത്തിയ വെബ് ഡിസൈനറായ ജാക്സ് മാളിയേക്കല്‍ നല്‍കിയ വിവരങ്ങളാണ് ചുവടെ.

ഒരാഴ്ച മുന്പാണ് ജാക്സ് ഉത്തരഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന ഗൂഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തരകാശിയില്‍ എത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ഋഷികേശില്‍ എത്തിയ ശേഷമാണ് ജാക്സ് ഉത്തരകാശിയ്ക്ക് തിരിച്ചത്. സാധാരണ അഞ്ചോ ആറോ മണിയ്ക്കൂര്‍ കൊണ്ട് തീര്‍ക്കാവുന്ന യാത്ര പൂര്‍ത്തിയാക്കാന്‍ ഒരു പൂര്‍ണ ദിവസം വേണ്ടി വന്നു.

ജീപ്പില്‍ ഋഷികേശില്‍ നിന്ന് തിരിച്ചെങ്കിലും അതേ വാഹനത്തില്‍ യാത്ര പൂര്‍ത്തിയാക്കാനായില്ല. പല സ്ഥലങ്ങളിലും വാഹനം പോകാനാവാതെ റോഡ് തകര്‍ന്നിരിയ്ക്കുകയാണ്. അത്തരം സ്ഥലങ്ങളില്‍ ഇറങ്ങി മല ഇടിഞ്ഞ് റോഡില്ലാത്ത സ്ഥലത്ത് കൂടി നടന്ന് വീണ്ടും റോഡ് കാണാവുന്ന സ്ഥലത്തെത്തി വാഹനം ഉണ്ടെങ്കില്‍ അതില്‍ കയറിയാണ് ഉത്തരകാശിയിലെത്തിയത്. ഋഷികേശില്‍ നിന്ന് ഉത്തരകാശിയിലെത്താന്‍ നാല് തവണ വാഹനം മാറേണ്ടി വന്നു, പത്ത് കിലോമീറ്ററോളം നടക്കേണ്ടിയും വന്നു. ഇടയ്ക്ക് പല സ്ഥലത്തും റോഡ് വീണ്ടും ഉണ്ടാക്കാനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ റോഡുണ്ടാക്കി കഴിയുമ്പോള്‍ വീണ്ടും മലയിടിഞ്ഞ് റോഡ് നശിയ്ക്കുന്നതാണ് ഗതാഗതം പൂര്‍ണമായി പുനസ്ഥാപിയ്ക്കാന്‍ വിഷമമാവുന്നത്.

ഉത്തരഖണ്ഡിന്റെ ഉള്‍ ഭാഗങ്ങളിലേയ്ക്ക് വാഹന ഗതാഗതം പൂര്‍ണമായി പുനസ്ഥാപിയ്ക്കാത്തത് കാരണം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ഏറെ വിഷമം അനുഭവിയ്ക്കുന്നുണ്ട്. ദുരിതാശ്വാസത്തിനായി ഋഷികേശില്‍ എത്തുന്ന ഉല്പന്നങ്ങള്‍ ഏറെയാണ്. മുകളിലേയ്ക്ക് കൊണ്ടുപോകാനാവാത്തതിനാല്‍ ഇത് പല സംഘടനകളും ഋഷികേശില്‍ തന്നെ വിതരണം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്കല്ല പലപ്പോഴും സഹായം ലഭിയ്ക്കുന്നത്. പ്രകൃതി ക്ഷോഭത്തില്‍ ഋഷികേശില്‍ കാര്യമായ നാശ നഷ്ടം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഉള്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങളും മരുന്നും എത്തിയ്ക്കുകയാണ് ജാക്സ് ഉള്‍പ്പെട്ട ഗൂഞ്ച് എന്ന സന്നദ്ധ സംഘടന ചെയ്യുന്നത്. എത്താവുന്ന സ്ഥലത്ത് ഇവ സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയ്ക്കും. ഉള്‍പ്രദേശത്ത് ഉള്ളവര്‍ അവിടെ എത്തി സാധനങ്ങള്‍ സ്വീകരിയ്ക്കുകയാണ് പതിവ്. ഡോക്ടര്‍മാരുടെ സേവനവും ഈ സംഘടന ഇവിടെ നല്‍കുന്നുണ്ട്. ചിത്രങ്ങളിലൂടെ. (ചിത്രങ്ങള്‍ക്ക് കടപ്പാട് goonj.org)

ഉത്തര്‍കാശിയിലേയ്ക്ക്

ഉത്തര്‍കാശിയിലേയ്ക്ക്

ഋഷികേശില്‍ നിന്ന് ഉത്തര്‍കാശിയിലേയ്ക്കുള്ള വഴി

ഭട്ട്‍വാരിയിലെ തകര്‍ന്ന റോഡ്

ഭട്ട്‍വാരിയിലെ തകര്‍ന്ന റോഡ്


മണ്ണ് മാന്തികള്‍ തകര്‍ന്ന റോഡിലെ മണ്ണ് മാറ്റുമ്പോള്‍ വീണ്ടും മണ്ണ് ഇടിഞ്ഞ് വീഴുന്നതാണ് ഏറെ പ്രശ്നം ഉണ്ടാക്കുന്നത്.

ഭട്ട്‍വാരി

ഭട്ട്‍വാരി

ഇത് റോഡായിരുന്നു

ജോഷിമഠ്

ജോഷിമഠ്

ജോഷിമഠിലെ ഊര്‍ഗം വാലിയില്‍ നാട്ടുകാര്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നു.

ഉര്‍ഗം താഴ്വര

ഉര്‍ഗം താഴ്വര

ജോഷിമഠിലെ ഉര്‍ഗം താഴ്വരയില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തുന്ന നാട്ടുകാര്‍.

ഉര്‍ഗം വാലി

ഉര്‍ഗം വാലി

നാട്ടുകാര്‍ക്ക് നല്‍കേണ്ട കിറ്റിലെ എണ്ണക്കുപ്പി നിറയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍

ബട്ട്വാരിയിലെ ദുരിതാശ്വാസ കേന്ദ്രം

ബട്ട്വാരിയിലെ ദുരിതാശ്വാസ കേന്ദ്രം

നാട്ട്കാര്‍ക്ക് നല്‍കാനായി ദുരിതാശ്വാസ കേന്ദ്രത്തില്‍ മരുന്ന് ശേഖരിച്ചിരിയ്ക്കുന്നു.

സംഗംചട്ടി

സംഗംചട്ടി

ഉത്തര്‍കാശിയ്ക്കടുത്ത് ദോദി താല്‍ എന്ന തടാകത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് സംഗം ചട്ടി. ഇവിടത്തെ പാലം അപ്പാടെ ഒലിച്ച് പോയി. സംഗം ചട്ടി കഴിഞ്ഞ് 15ലേറെ കിലോമീറ്റര്‍ നടക്കണം അടുത്ത ഗ്രാമമായ അഗോഡയിലെത്താന്‍. ഇവിടേയ്ക്കുണ്ടായിരുന്ന നടപ്പാതയും ഒലിച്ച് പോയി. അവിടെ കൊണ്ടുപോകാനായി എത്തിച്ച ഉല്പന്നങ്ങള്‍ ഇറക്കുന്നു.

സംഗംചട്ടിയിലെ ദുരിതാശ്വാസ ക്യാമ്പ്.

സംഗംചട്ടിയിലെ ദുരിതാശ്വാസ ക്യാമ്പ്.

അഗോഡ ഗ്രാമത്തില്‍ നിന്ന എത്തിയവരും സംഗം ചട്ടിയില്‍ ഉള്ളവരും ദുരിതാശ്വാസ ക്യാമ്പില്‍

തെഹരി

തെഹരി

തെഹരി ഗ്രാമവാസികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ലഭിച്ച ഉല്പന്നങ്ങളുമായി.

ജോഷിമഠ്

ജോഷിമഠ്

ജോഷിമഠിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കിട്ടിയ ഉല്പന്നങ്ങളുമായി സ്വന്തം ഗ്രാമത്തിലേയ്ക്ക് നടക്കുന്ന വൃദ്ധ.

English summary
Relief work in Uttarkhand's Uttarkashi region is progressing. Jacks a web designer in Bangalore who hails from Kerala is in Uttarkashi for relief work with an NGO goonj. Problems of the hilly region as told by jacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X