കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഘടനവാദികള്‍ 30കോടി ഇന്ത്യന്‍കറന്‍സി നശിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിലെ വിഘടനവാദ സംഘടനയായ കാശ്മീര്‍ ഗ്രാഫിറ്റി വേറിട്ട ആക്രമണശൈലിയുമായി സര്‍ക്കാരിനോട് പോരാടുന്നു. മുപ്പത് കോടിയോളം വരുന്ന ഇന്ത്യന്‍ കറന്‍സിയില്‍ വിഘടന മുദ്രാവാക്യങ്ങളും കാശ്മീര്‍ ജനതയുടെ ആവശ്യങ്ങളും സംഘം എഴുതിച്ചേര്‍ത്തിരിയ്ക്കുന്നു. കാശ്മീര്‍ അനുകൂല മുദ്രാവാക്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങളാണ് 30 കോടി ഇന്ത്യന്‍ കറന്‍സിയില്‍ എഴുതിയിരിയ്ക്കുന്നത്.

Kashmir

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരിയ്ക്കുന്ന പ്രത്യേക ചട്ടങ്ങള്‍ പ്രകാരം ഇന്ത്യന്‍ കറന്‍സിയില്‍ ഇത്തരത്തില്‍ ഒന്നും എഴുതാന്‍ പാടില്ല. ശക്തമായ നിയമലംഘനമാണ് കാശ്മീര്‍ ഗ്രാഫിറ്റി എന്ന വിഘടനവാദ സംഘടന കാട്ടിയിരിയ്ക്കുന്നത്. നോട്ടുകളില്‍ മുദ്രാവാക്യം രേഖപ്പെടുത്തിതിന്റെ വീഡിയോ ഇവര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ നാല് മാസത്തിനിടെയാണ് സംഘം ഇത്രയും നോട്ടുകള്‍ നശിപ്പിച്ചത്

നോട്ടുകള്‍ പോലീസ് പരിശോധിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ബാങ്ക് നോട്ടുകളില്‍ മുദ്രാവാക്യങ്ങള്‍ പതിപ്പിച്ചതോടെ അവയെ ഉപയോഗിയ്ക്കാന്‍ പറ്റാതായി. 30 കോടി രൂപയാണ് വിഘടന വാദികള്‍ നശിപ്പിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കിലൂടെയും സംഘം കരുത്താര്‍ജ്ജിയ്ക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയുള്ള വേറിട്ട പ്രതിഷേധമാര്‍ഗമാണിതെന്ന് വിഘടനവാദികള്‍ എന്നാല്‍ ഇവരെ ഇത് വരെയും പിടിയ്ക്കാന്‍ കഴിഞ്ഞില്ല.

English summary
An unknown Kashmiri separatist group called Kashmir Graffiti has become active in Jammu & Kashmir, stamping separatist slogans on Indian currency notes to voice their demands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X