കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഗ്‌വിജയസിംഗിന് സുഷമയെ തോല്‍പിക്കാന്‍ ആഗ്രഹം

Google Oneindia Malayalam News

digvijay singh
ഇന്‍ഡോര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഹിറ്റ്‌ലറെപ്പോലെയെന്ന് കോണ്‍ഗ്രസ്. അധികാരം പിടിച്ചെടുക്കാന്‍ വേണ്ടി മോഡി ഹിറ്റ്‌ലറുടെ നയങ്ങള്‍ പിന്തുടരുന്നു എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയസിംഗിന്റെ ആരോപണം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് നേരെ കോണ്‍ഗ്രസ് തുടരുന്ന പ്രസ്താവന യുദ്ധത്തിന്റെ ഭാഗമാണ് പുതിയ ആരോപണവും.

ഹിറ്റ്‌ലറും നരേന്ദ്രമോഡിയും തമ്മില്‍ വളരെയധികം സാമ്യമുള്ളതായി തോന്നുന്നു എന്നായിരുന്നു ദിഗ് വിജയസിംഗ് പറഞ്ഞത്. നരേന്ദ്രമോഡി മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നത് പാര്‍ട്ടുയുടെ ഇമേജിന് ദോഷം ചെയ്യുമെന്നും ദിഗ് വിജയസിംഗ് പറയുന്നു.

അടുത്ത ലോക്ഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി ദിഗ് വിജയസിംഗ് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു. മധ്യപ്രദേശിലെ വിദിശയിലെ എം പിയാണ് സുഷമ സ്വരാജ്. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താന്‍ തയ്യാറാണ്.

എന്നാല്‍ സുഷമ സ്വരാജിനെതിരെ മത്സരിക്കണം എന്നാണ് വ്യക്തിപരമായ ആഗ്രഹം - ദിഗ് വിജയസിംഗ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും സീനിയര്‍ നേതാവുമാണ് ദിഗ് വിജയസിംഗ്.

English summary
In another attempt to criticize Narendra Modi, Congress Genreal Secretary Digvijay Singh said that Narendra Modi is following Hitler's tactics to grab power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X