ട്വിറ്ററില്‍ കോലി - അനുഷ്ക തമാശ തകര്‍ക്കുന്നു
ലണ്ടന്‍: ബി സി സി ഐയ്ക്ക് എന്ത് കൊണ്ട് ഈ ബുദ്ധി നേരത്തെ തോന്നിയില്ല എന്ന് ചോദിച്ചാല്‍, എല്ലാറ്റിനും ഓരോ സമയമുണ്ട് ദാസാ എന്ന അന്തിക്കാടന്‍ മറുപടിയേ പറയാന്‍ പറ്റൂ. സംഭവം വേറൊന്നുമല്ല, ലോര്‍ഡ്സിലെ ഇന്ത്യയുടെ വിജയം തന്നെ. ബോൡവുഡ് താരസുന്ദരി അനുഷ്ക ശര്‍മയ്ക്ക് ടീമിനൊപ്പം കഴിയാന്‍ അനുമതി കൊടുത്തതും ഇന്ത്യ കളി ജയിച്ചു.
ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യന്‍ ടീം തോറ്റമ്പി നടക്കുമ്പോള്‍ ബി സി സി ഐയ്ക്ക് ഇങ്ങനെ ഒരു ഐഡിയ തോന്നിയിരുന്നെങ്കില്‍ ധോണിയുടെ സ്ഥിതി എത്ര നന്നായേനെ അല്ലേ. ബാറ്റിംഗ് ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വിരാട് കോലിക്ക് കൂട്ടായി കൂട്ടുകാരി അനുഷ്ക ശര്‍മയെ ഒപ്പം കഴിയാന്‍ അനുവദിച്ച ബി സി സി ഐയെ കളിയാക്കി പോസ്റ്റുകളുടെ പെരുമഴയാണ് ട്വിറ്ററില്‍.
വിരാട് കോലി - അനുഷ്ക ശര്‍മ തമാശകളുടെ ചില സാമ്പിളുകള്‍ ഇതാ. താറാവിന്റേത് പോലുള്ള അനുഷ്കയുടെ ചുണ്ടുകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ തരംഗം.
ഷറപ്പോവയില്‍ തുടങ്ങാം
അനുഷ്ക ശര്‍മയെ എനിക്കറിയാം പക്ഷേ ആരാണീ വിരാട് കോലി - സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവയെയും കൂടി ചേര്‍ത്താണ് ട്വിറ്ററില്‍ ചിലര്‍ കോലിയെ കളിയാക്കുന്നത്.
വേഗം കൂടും
ഇനി മുതല്‍ കോലി ഔട്ടായി തിരിച്ചുവരുന്നതിന്റെ സ്പീഡ് കൂടും. അനുഷ്ക ശര്‍മ ഡ്രസിംഗ് റൂമില്‍ കാത്തിരിക്കുമ്പോള്‍ കോലി ഗ്രൗണ്ടില്‍ കളിച്ചുനടക്കുന്നത മോശമല്ലേ
ഡക്ക് ലിപ്പോ
അനുഷ്ക ശര്‍മയ്ക്ക് കൊടുക്കുന്ന ചുംബനം പോലെ കോലിയുടെ സ്കോറുകള്‍ ഇനി വട്ടപ്പൂജ്യമായിപ്പോയാല് അത്ഭുതപ്പെടാനില്ല.
ഇത്രയ്ക്കും സ്നേഹമോ
അനുഷ്ക ശര്‍മയോട് അത്രയ്ക്കും സ്നേഹമുള്ളത് കൊണ്ടാണ് കോലി ശര്‍മയെ ഓര്‍മിക്കാനായി പൂജ്യത്തിന് പുറത്താകുന്നത്
നിയമപ്രകാരമുള്ള താക്കീത്
തന്റെ ടെസ്റ്റ് കരിയറില്‍ 11 ക്യാച്ചുകള്‍ കോലി ഇതുവരെ പാഴാക്കിയിട്ടുണ്ട്. - ട്വിറ്ററില്‍ ഒരു വിദ്വാന് ബി സി സി ഐക്ക് നല്കുന്ന മുന്നറിയിപ്പാണിത്.
ഓഫീഷ്യല്‍ ഡക്ക്
അനുഷ്ക ശര്‍മയെ കൂടെ കൂട്ടാന്‍ അനുമതി നല്കിയ ബി സി സി കോലിക്ക് ഔദ്യോഗികമായി പൂജ്യത്തിന് പുറത്താകാനുള്ള അനുമതി കൂടിയാണ് നല്‍കിയത്. അനുഷ്കയുടെ ചുണ്ടുകള്‍ തന്നെ ഉദാഹരണം.