കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സീബ്ര ക്രോസ്' ചാടിയ 3 ലക്ഷം വണ്ടികള്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ബെംഗളൂരു: മഞ്ഞ സിഗ്നല്‍ കണ്ടാല്‍ വേഗം കൂട്ടി വിട്ടടിച്ചു പോകുക, ചുവപ്പ് സിഗ്നല്‍ കണ്ടാല്‍ പോകാന്‍ വല്ല പഴുതും ഉണ്ടോ എന്ന് നോക്കി ഉരുട്ടിയുരുട്ടി പോകുക. ഇത് പോലെ തന്നെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ വേറെ ഒരു ഹോബിയാണ് സീബ്ര ക്രോസില്‍ വണ്ടി കയറ്റിവെക്കുക എന്നത്. പച്ച തെളിഞ്ഞാല്‍ വേഗം തന്നെ ഓടിച്ചുപോകാനാണ് ഇങ്ങനെ ചെയ്യുന്നത്.

എന്നാല്‍, സീബ്ര ക്രോസിംഗ് ടൂ വീലര്‍കാര്‍ക്ക് വണ്ടി കയറ്റിവെക്കാനുള്ള സ്ഥലമല്ല, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുളള സ്ഥലമാണ് എന്ന് ഓര്‍ക്കണം. അഥവാ ഇനി ഓര്‍മിക്കാന്‍ മറന്നാലും സാരമില്ല, ബെംഗളൂരുവിലെ ട്രാഫിക് പോലീസ് ഓര്‍മിപ്പിച്ചോളും. ആറ് മാസം കൊണ്ട് ഒന്നും രണ്ടുമല്ല, മൂന്ന് ലക്ഷം വണ്ടികള്‍ക്കെതിരെയാണ് ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്ത് നോട്ടീസ് അയച്ചിരിക്കുന്നത്.

bangalore-traffic.

ട്രാഫിക് പ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന ബെംഗളൂരുവിലെ ഏറ്റവും ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ് ഇത്. നിയമം തെറ്റിക്കുന്ന ഓരോരുത്തരെയും പിടികൂടാന്‍ തന്നെയാണ് ട്രാഫിക് പോലീസിന്റെ പരിപാടി - ഡെപ്യൂട്ടി കമ്മീഷണര്‍ എം എന്‍ ബാബു രാജേന്ദ്ര പ്രസാദ് പറഞ്ഞു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ നോക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

360 ലധികം ജംഗ്ഷനുകളില്‍ നിന്നാണ് നിയമലംഘകരെ പോലീസ് പിടികൂടിയിരിക്കുന്നത്. മേയോ ഹാള്‍ ജംഗ്ഷന്‍, സൗത്ത് എന്‍ഡ് സര്‍ക്കിള്‍, ഫോറം മാള്‍, ട്രിനിറ്റി സര്‍ക്കിള്‍, മണിപ്പാല്‍ ആശുപത്രി, മന്ത്രി മാള്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് പോലും നോക്കാതെയാണ് ബൈക്കുകാര്‍ സീബ്ര ക്രോസിംഗില്‍ വണ്ടി കയറ്റിയിടുന്നത് എന്ന് ഒരു ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു.

English summary
Three lakh motorists booked for zebra-crossing violations in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X