കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലും ജയലളിതയ്ക്ക് കസേരയില്ല

Google Oneindia Malayalam News

ബാംഗ്ലൂര്‍: തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേര മാത്രമല്ല, പുരൈട്ചി തലൈവി ജയലളിതയ്ക്ക് നഷ്ടം വന്നത്. പുറംവേദന ഒഴിവാക്കാനായി ഉപയോഗിക്കുന്ന തന്റെ പ്രത്യേക കസേര കൂടിയാണ്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതയ്ക്ക് പ്രത്യേക കസേര കൊണ്ടുവന്ന് കൊടുക്കാന്‍ അനുയായികള്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ അത് അനുവദിച്ചില്ല.

കസേര പോയ വിഷമം ജയലളിത തീര്‍ക്കുന്നത് ജയില്‍ ഭക്ഷണം വേണ്ടെന്ന് വെച്ചാണ്. ശനിയാഴ്ച രാത്രിയിലെ റാഗി മുദ്ദയും ഞായറാഴ്ചത്തെ ചപ്പാത്തിയും തൈര് സാദവും കഴിക്കാന്‍ ജയലളിത കൂട്ടാക്കിയില്ല എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ദില്ലിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ പോലും കൊണ്ടുപോയി ഉപയോഗിക്കുന്ന കസേരയാണ് ജയിലിലെത്തിയ ജയയ്ക്ക് കൈമോശം വന്നത്. പ്രത്യേക കസേരയില്ലെങ്കിലും ഒരു മേശയും രണ്ട് സാധാരണ കസേരകളും ജയയുടെ മുറിയിലുണ്ട്.

jayalalitha

ജയിലിലെ ആദ്യദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഇഡ്ഡലിയും സാമ്പാറുമായിരുന്നു ജയലളിതയുടെ ഭക്ഷണം. രാവിലെ അഞ്ച് മണിക്ക് എവുന്നേറ്റ ജയലളിത ജയിലിന് പരിസരത്ത് കുറേ നേരം നടന്നു. അഞ്ച് പത്രങ്ങള്‍ വായിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയായ ജയലളിത ശനിയാഴ്ചയാണ് നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്.

പുരൈട്ചി തലൈവി ജയലിലെത്തി മൂന്ന് ദിവസമായതോടെ തമിഴ്‌നാട്ടില്‍ ജനജീവിതം സാധാരണ നിലയിലെത്തുകയാണ്. റോഡുകളില്‍ തിരക്കുണ്ട്. സാധാരണ പോലെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജയലളിതയുടെ അഭാവത്തില്‍ ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

English summary
A CM three days ago, Jayalalithaa is now prisoner. What did the 66-year-old leader do on the first days in the jail?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X