കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപിക വഴക്കു പറഞ്ഞു: കുട്ടികള്‍ ആത്മഹത്യ ചെയ്തു

  • By Aswathi
Google Oneindia Malayalam News

ബംഗലൂരു: അധ്യാപിക ശിക്ഷിച്ചതിനെ തുടര്‍ന്ന് ബംഗലൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ച്ചാടി ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ വില്‍സണ്‍ ഗാര്‍ഡനിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

മഡിവാള താവരക്കര സ്വദേശിയായ പ്രിയങ്കയും ജയനഗര്‍ സ്വദേശിയായ സൊണാലിയുമാണ് അധ്യാപികയുടെ ശിക്ഷയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രിയങ്കയെയും സൊണാലിയെയും ഉള്‍പ്പടെ ഏഴ് കുട്ടികളെ ക്ലാസില്‍ പുറത്താക്കിയിരുന്നു. പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവസാനഘട്ട പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നും അധ്യാപിക ഭീഷണിപ്പെടുത്തി.

suicide

ഇതില്‍ മനംനൊന്തകുട്ടികള്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടു പേരും കൈ പരസ്പരം കെട്ടിയിട്ടാണ് കുളത്തിലേക്ക് എടുത്തുചാടിയത്. കുളക്കരയില്‍ ബാഗും പുസ്തകവും അഴിച്ചു വച്ചിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ തങ്ങളെ നിരന്തരം അധ്യാപികമാരായ ഫിലോമിനയും ഇമ്മനുവലും മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വഴക്കു പറയാറുണ്ടെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചമുതല്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു. സദാശിവന്‍ നഗര്‍പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Two teenaged students of a high school in Bangalore allegedly committed suicide by jumping into a tank after teachers admonished them for their poor academic performance, a top police official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X