കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ പീഡനം: വിബ്ജിയോര്‍ സ്‌കൂള്‍ വീണ്ടും തുറന്നു

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ ബാംഗ്ലൂര്‍ മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്‌കൂള്‍ സ്‌കൂള്‍ വീണ്ടും തുറന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് ശേഷം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരിക്കുകയായിരുന്നു സ്‌കൂള്‍. ഇരുന്നൂറോളം രക്ഷകര്‍ത്താക്കളുമായി സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയ മൂന്ന് മണിക്കൂര്‍ ചര്‍ച്ചയെ തുടര്‍ന്നാണ് സ്‌കൂള്‍ തിങ്കളാഴ്ച തുറക്കാന്‍ ധാരണയായത്.

അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലാണ് അധ്യാപനം പുനരാരംഭിച്ചിരിക്കുന്നത്. മറ്റ് ക്ലാസ്സുകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങും. ഏകദേശം 3500 കുട്ടികളാണ് വിബ്ജിയോര്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ കര്‍ശനമാക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രക്ഷിതാക്കള്‍ മാനേജ്‌മെന്റിന് 40 ഇന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

bangalore-protest

ക്ലാസ് മുറികളിലും ലാബുകളിലും കളിസ്ഥലങ്ങളിലും ടീച്ചേഴ്‌സ് റൂമുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക, കുട്ടികളുടെ കാര്യങ്ങള്‍ അധ്യാപകര്‍ കൂടുതലായി ശ്രദ്ധിക്കുക തുടങ്ങിയവയാണ് ഇവയില്‍ പെട്ടെന്ന് നടപ്പിലാക്കുന്ന നിര്‍ദേശങ്ങള്‍. ആവശ്യത്തിന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യമുണ്ട്. രക്ഷകര്‍ത്താക്കളുടെ ഈ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷാ കാര്യങ്ങള്‍ പി ടി എ യഥാസമയം വിശകലനം ചെയ്യും. അധ്യാപകരല്ലാത്ത സ്റ്റാഫംഗങ്ങള്‍ കുട്ടികളുമായി ഇടപഴകുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌കേറ്റിംഗ് പരീശലകനാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സ്‌കൂള്‍ ചെയര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിറ്റേന്ന് ജാമ്യത്തില്‍ വിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയെ പോലീസ് തിരയുകയാണ്.

English summary
Bangalore rape case: Vibgyor High school reopens Monday. School was shut following outrage over the alleged rape of a six-year-old student in school premise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X