കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എ പോലീസുകാരുടെ കരണത്തടിച്ചു

Google Oneindia Malayalam News

ബാംഗ്ലൂര്‍: കൃത്യനിര്‍വഹണത്തിനിടെ രണ്ട് പോലീസുകാരെ എം എല്‍ എ മുഖത്തടിച്ചതായി പരാതി. ഹുങ്കുണ്ട് എം എ എയും കോണ്‍ഗ്രസ് നേതാവുമായ വിജയാനന്ദാണ് പോലീസുകാരുടെ കരണത്ത് അടിച്ചത്. ബാംഗ്ലൂര്‍ വിത്തല്‍ മല്യ റോഡിലുള്ള യു ബി സിറ്റിയിലായിരുന്നു സംഭവം. കരണത്ത് അടിച്ച ശേഷം ഉടുതുണി ഉരിഞ്ഞ് നടത്തിക്കുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

യു ബി സിറ്റിയിലെ സ്‌കൈ ബാറില്‍ തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് എം എല്‍ എ പോലീസുകാരെ അടിച്ചത്. അര്‍ദ്ധരാത്രി കഴിഞ്ഞും ബാറില്‍ പാര്‍ട്ടി തുടരുകയായിരുന്നത്രെ. എം എല്‍ എയുടെ വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമാണ് ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. യു ബി സിറ്റിയിലെ പതിനാറാം നിലയിലാണ് സ്‌കൈ ബാര്‍.

mla

ബാറില്‍ നിന്നും ഉച്ചത്തില്‍ പാട്ടും ബഹളങ്ങളും കേട്ട ആളുകള്‍ കബന്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് പരാതി അറിയിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍മാരെയാണ് എം എല്‍ എ അടിച്ചത്. രാത്രി ഒരുമണിയോടെയാണ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വന്നത് എന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. പോലീസുകാരുടെ ഹാന്‍ഡി ക്യാമറ എം എല്‍ എ പിടിച്ചുവാങ്ങി പൊട്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ എം എല്‍ എ വിജയാനന്ദ നിഷേധിച്ചു. താനും കുടുംബവും രാത്രി പതിനൊന്നരയ്ക്ക് തന്നെ സ്ഥലം വിട്ടിരുന്നു എന്നും പോലീസുകാര്‍ തങ്ങളോട് മോശമായി പെരുമാറുകയാണ് ഉണ്ടായത് എന്നുമാണ് എം എല്‍ എ ആരോപിക്കുന്നത്. എന്നാല്‍ തങ്ങളുടെ ക്യാമറ പിടിച്ചുവാങ്ങിയപ്പോള്‍ എം എല്‍ എയോട് അരുത് എന്ന് പറയുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് പോലീസുകാര്‍ പറയുന്നത്.

English summary
Congress MLA slaps cops in Bangalore. Hungund MLA Vijayanand Kashappanavar, was celebrating his birthday with family and supporters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X