കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാദൗത്യം മോദിയെ ബാംഗ്ലൂരിലെത്തിച്ചു!

Google Oneindia Malayalam News

ബാംഗ്ലൂര്‍: പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രൗഡോജ്വലമായ സ്വീകരണം. സംസ്ഥാന ഗവര്‍ണര്‍ വാജുബായ് വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ബി ജെ പി നേതാക്കളായ ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എച്ച് എ എല്‍ എയര്‍പോര്‍ട്ടില്‍ മോദിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ബാംഗ്ലൂരിലെത്തുന്നത്.

എച്ച് എ എല്ലില്‍ വിമാനമിറങ്ങിയ മോദി പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. രാജ്യത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തനിക്ക് 100 മണിക്കൂറുകള്‍ നല്‍കണമെന്ന് മോദി പറഞ്ഞു. ദിവസം രണ്ട് മണിക്കൂര്‍ എന്ന കണക്കിന് നഗരം വൃത്തിയാക്കാന്‍ തയ്യാറാകണം. മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ കടുത്ത പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നഗരമാണ് ബാംഗ്ലൂര്‍.

modi

രാജ്ഭവനിലാണ് പ്രധാനമന്ത്രിക്ക് അത്താഴം. തുംകൂറിലെ ഫുഡ് പാര്‍ക്ക് ഉദ്ഘാടനം, ഐ എസ് ആര്‍ ഒ സന്ദര്‍ശനം എന്നിവയാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിലെ മുഖ്യ അജണ്ടകള്‍. ബുധനാഴ്ച രാവിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തിലെത്തുന്ന മോദി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന അഭിമാന മുഹൂര്‍ത്തത്തിന് സാക്ഷിയാകും.

മുന്നൂറ് ദിവസത്തെ നിദ്രാവസ്ഥയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് മംഗള്‍യാന്‍ ലാമിനെ തൊട്ടുണര്‍ത്തുന്നില്‍ ശാസ്ത്രജ്ഞന്മാര്‍ വിജയിച്ചത്. ബുധനാഴ്ച രാവിലെ ദിശ തിരിച്ച്, വേഗം കുറച്ച് ചൊവ്വാഗ്രഹത്തിന്റെ രണ്ട് ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് പേടകം പ്രവേശിക്കുക. ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ രാജ്യം എന്ന ചരിത്ര നിമിഷത്തിന് ഐ എസ് ആര്‍ ഒയിലിരുന്ന് സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ ചാര്‍ജ് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകും.

English summary
Karnataka BJP felicitates PM Narendra Modi. Modi is in Bangalore to inaugurate Food Park in Tumkur, visit ISRO in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X