കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍: സ്വകാര്യമേഖലയില്‍ കന്നഡക്കാര്‍ക്ക് സംവരണം?

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ കഥയാണ്. എച്ച് എ എല്ലിലെ ഇന്റര്‍വ്യൂ ബോര്‍ഡാണ് രംഗം. എല്ലാ പരീക്ഷകളും പാസായി ഇന്റര്‍വ്യൂവും കഴിഞ്ഞ ശേഷമാണ് മലയാളിയായ വിനോദ് കൃഷ്ണനോട് ബോര്‍ഡിലുള്ളവര്‍ പറഞ്ഞത്, കന്നഡയില്‍ പേരെഴുതണം. കന്നഡയില്‍ സ്വന്തം പേര് അറിയാത്തതിനാല്‍ അദ്ദേഹത്തിന് ആ ജോലി പോയി. വിനോദ് കൃഷ്ണന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. അത് പൊതുരംഗത്തെ കഥ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ, സമാനമായ കഥകള്‍ സ്വകാര്യമേഖലയില്‍ നിന്നും ഇനി കേള്‍ക്കാം.

പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ സംവരണങ്ങള്‍ ബാംഗ്ലൂരില്‍ പുതിയ കാര്യമല്ല. അതിന് സര്‍ക്കാര്‍ - സ്വകാര്യമേഖല എന്നീ വ്യത്യാസങ്ങളുമില്ല. എന്നാല്‍ സ്വകാര്യമേഖലകളിലെ നിശ്ചിത വിഭാഗങ്ങളിലെ ജോലികള്‍ ഇനി കന്നഡക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇടത്തരം ജോലികളില്‍ 70 ശതമാനം വരെയാണ് കന്നഡക്കാര്‍ക്കായി സംവരണം ചെയ്യുന്നത്.

bangalore-map

ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഗ്രൂപ്പ് ഡിയില്‍ 100 ശതമാനം സംവരണമാണ് വരാന്‍ പോകുന്നത്. എക്‌സിക്യുട്ടീവ് ജോലികളിലും അഡ്മിനിസ്‌ട്രേറ്റീവ് ജോലികളിലും 70 ശതമാനം വരെ സംവരണമുണ്ടാകും. ഇന്ത്യയുടെ ഐ ടി നഗരം എന്നറിയപ്പെടുന്ന ബാംഗ്ലൂരില്‍ വൈറ്റ്, ബ്ലൂ കോളര്‍ ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ കൂടുതലും അന്യനാട്ടുകാരാണ്.

കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതല്‍. ഉത്തരേന്ത്യക്കാരും കുറവല്ല. ബയോടെക്, ഐ ടി രംഗങ്ങളിലായി ലക്ഷക്കണക്കിന് പേര്‍ പുറത്തുനിന്നും വന്ന് ഇവിടെ തൊഴിലെടുക്കുന്നു. ഈ രംഗങ്ങളില്‍ സംവരണത്തിന് ഇതുവരെ ശുപാര്‍ശയില്ല. ഗ്രൂപ്പ് സിയില്‍ 70 ശതമാനവും ഗ്രൂപ്പ് ഡിയില്‍ 100 ശതമാനവും സംവരണം അനുവദിക്കാനുള്ള നയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

English summary
Report says Karnataka calls for job quota in pvt industry in IT city Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X