കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങള്‍ ശന്പളം നല്‍കുന്ന ചില കന്പനികള്‍ ഇതാ

  • By Meera Balan
Google Oneindia Malayalam News

ഒരു ജോലി, ഒപ്പം മികച്ച ശമ്പളം ആരാണ് ആഗ്രഹിയ്ക്കാത്തത്. ഇത് രണ്ടും പക്ഷേ ഒരുമിച്ച് ലഭിയ്ക്കണമെന്നില്ല. എന്നാല്‍ ഇഷ്ടപ്പെടുന്ന ജോലി പലര്‍ക്കും ലഭിയ്ക്കണമെന്നില്ല. ഇി ജോലി കിട്ടിയാലാകട്ടെ നല്ല ശമ്പളവും കിട്ടണമെന്നില്ല.

എന്നാല്‍ തൊഴിലാളികള്‍ക്ക് മികച്ച ശമ്പളം നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ ഉണ്ട്. റെഡിഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലോകത്തില്‍ ഏറ്റവും മികച്ച ശമ്പളം നല്‍കുന്ന 20 കമ്പനികളുടെ പേര് പ്രസിദ്ധീകരിച്ചു. ഗൂഗിള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്തായാലും മികച്ച ശമ്പളം നല്‍കുന്ന കമ്പനികളെ പരിചയപ്പെടാം.

ഗൂഗിള്‍

ഗൂഗിള്‍

ഏറ്റവും അധികം ശമ്പളം ജോലിക്കാര്‍ക്ക് നല്‍കുന്ന കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ഗൂഗിള്‍ തന്നെയാണ്. ഒരു സോഫ്ട് വെയര്‍ എഞ്ചീനീയര്‍ക്ക് ഗൂഗിളില്‍ ലഭിയ്ക്കുന്ന ശരാശി ശമ്പളം 118,959 ഡോളറാണ്.

കോസ്റ്റ്‌കോ

കോസ്റ്റ്‌കോ

രണ്ടാം സ്ഥാനത്തുള്ളത് കോസ്റ്റ്‌കോയാണ്. മികച്ച ശമ്പളം ബോണസ് എന്നിവ നല്‍കുന്ന കമ്പനിയാണിത്. മണിയ്ക്കൂറിന് 11.85 ഡോളറാണ് ഒരു കാഷ്യര്‍ക്ക് കമ്പനി നല്‍കുന്ന ശരാശരി വേതനം

ഫേസ് ബുക്ക്

ഫേസ് ബുക്ക്

മൂന്നാംസ്ഥാനത്തുള്ളത് ഫേസ്ബുക്കാണ്. ഫേസ്ബുക്ക് ജീവനക്കാരന് ശരാശരി ലഭിയ്ക്കുന്ന വേതനം 118,189 ഡോളറാണ്. മികച്ച അന്തരീക്ഷവും ശമ്പളവുമാണ് ഫേസ്ബുക്കില്‍ ഉള്ളത്.

അഡോബ്

അഡോബ്


മുന്‍ നിര സോഫ്ട് വെയര്‍ കമ്പനികളിലവൊന്നായ അഡോബ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 110,716 ആണ് ഒരു കമ്പ്യൂട്ടര്‍ സയിന്റിസ്റ്റിന് കമ്പനിയില്‍ ലഭിയ്ക്കുന്ന ശരാശരി വരുമാനം

എപ്പിക് സിസ്റ്റംസ്

എപ്പിക് സിസ്റ്റംസ്

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് എപ്പിക് സിസ്റ്റംസ് ആണ്. ഒരു സോഫ്ട് വെയര്‍ ഡിവലപ്പറിന് ശരാശരി 94,857 ഡോളറാണ് ഇവിടെ ലഭിയ്ക്കുന്ന പ്രതിഫലം

ഇന്റ്യൂട്ട്

ഇന്റ്യൂട്ട്

ജീവനക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഇന്റ്യൂട്ടിലെ ജോലി. പട്ടികയില്‍ ആറാം സ്ഥാനത്താണ് കമ്പനിയുള്ളത്. 87,394 ഡോളറാണ് കമ്പനി ഒരു സോഫ്ട് വെയര്‍ എഞ്ചിനീയര്‍ക്ക് നല്‍കുന്ന ശരാശരി വേതനം

യുഎസ്എസ്എ

യുഎസ്എസ്എ

ഫിനാന്‍ഷ്യല്‍ കമ്പനിയായ യുണൈറ്റഡ് സര്‍വീസസ് ഓട്ടോ മൊബൈല്‍ അസോസിയേഷന്‍സ് ആണ് പട്ടികയില്‍ ഏഴാമത്. 48,591 ഡോളറാണ് കമ്പനി ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ക്ക് നല്‍കുന്ന ശരാശരി വേതനം.

ഷെവ്‌റോണ്‍

ഷെവ്‌റോണ്‍

അമേരിയ്ക്കന്‍ മള്‍ട്ടി നാഷണല്‍ എനര്‍ജി കോര്‍പ്പറേഷനായ ഷെവ്‌റോണ്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണുള്ളത്. ശരാശരി ഒരു പെട്രോളിയം എഞ്ചിനീയര്‍ക്ക് കമ്പനി നല്‍കുന്ന ശമ്പളം 108,100 ഡോളറാണ്

സെയില്‍സ് ഫോഴ്‌സ്.കോം

സെയില്‍സ് ഫോഴ്‌സ്.കോം

പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് സെയില്‍സ് ഫോഴ്‌സ്. 112,005 ഡോളറാണ് സെയില്‍സ് ഫോഴ്‌സ് ടെക്‌നിക്കല്‍ ജീവനക്കാരന് നല്‍കുന്ന ശരാശരി വേതനം

 മോണ്‍സാന്റോ

മോണ്‍സാന്റോ

അഗോകെമിക്കല്‍ കമ്പനിയായ മോണ്‍സാന്റോ പട്ടികയില്‍ 10ാം സ്ഥാനത്താണുള്ളത്. 74,841 ആണ് കമ്പനി ഒരു റിസര്‍ച്ച് അസോസിയേറ്റിന് നല്‍കുന്ന ശരാശരി വേതനം

ജെനെന്‍ ടെക്ക്

ജെനെന്‍ ടെക്ക്

ബയോടെക്‌നോളജി കോര്‍പ്പറേഷനായ ജെനെന്‍ ടെക്ക് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്. 74,841 ഡോളറാണ് കമ്പനി ഒരു റിസര്‍ച്ച് അസോസിയേറ്റ് ജീവനക്കാരന് നല്‍കുന്ന ശരാശരി വേതനം

കൈസര്‍ പെര്‍മനന്റ്

കൈസര്‍ പെര്‍മനന്റ്

ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൈസര്‍ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണുള്ളത് ഒരു പ്രോഗ്രാമര്‍ അനലിസ്റ്റിന് കമ്പനി നല്‍കുന്ന ശരാശരി ശമ്പളം 87,876 ഡോളറാണ്.

ക്വാല്‍കോം

ക്വാല്‍കോം

ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ ക്വാല്‍കോ പട്ടികയില്‍ 13ാം സ്ഥാനത്താണ്. ഒരു സോഫ്ട് വെയര്‍ എഞ്ചിനീയര്‍ക്ക് കമ്പനി നല്‍കുന്ന ശരാശരി ശമ്പളം 88,284 ഡോളറാണ്.

റിവര്‍ബെഡ് ടെക്‌നോളജി

റിവര്‍ബെഡ് ടെക്‌നോളജി

റിവര്‍ബെഡ് ടെക്‌നോളജിയില്‍ ഒരു ക്വാളിറ്റി അഷ്വറന്‍സ് എഞ്ചീനീയര്‍ക്ക് ശരാശരി ലഭിയ്ക്കുന്ന വേതനം 88,187 ഡോളറാണ്.

വെരിസോണ്‍

വെരിസോണ്‍

ടെലി കമ്യൂണിക്കേഷന്‍സ് കമ്പനിയായ വെരിസോണ്‍ പട്ടികയില്‍ 15ാം സ്ഥാനത്താണ്. ഒരു സോഫ്ട് വെയര്‍ എഞ്ചിനീയര്‍ക്ക് കമ്പനിയില്‍ ലഭിയ്ക്കുന്ന ശരാശരി വരുമാനം 87,176 ഡോളറാണ്.

വിഎം വെയര്‍

വിഎം വെയര്‍

അമേരിയ്ക്കന്‍ സോഫ്ട് വെയര്‍ കമ്പനിയായ വിഎം വെയറില്‍ ഒരു ടെക്‌നിക്കല്‍ ജീവനക്കാരന് ലഭിയ്ക്കുന്ന ശരാശരി വേതനം 99,569 ഡോളറാണ്.

ടി-മൊബൈല്‍

ടി-മൊബൈല്‍

വയര്‍ലെസ് കമ്പനിയായ ടി മൊബൈല്‍ പട്ടികയില്‍ 17ാം സ്ഥാനത്താണ്. മണിയ്ക്കൂറില്‍ 10.59 ഡോളറാണ് ഒരു സെയില്‍സ് അസോസിയേറ്റിന് കമ്പനി നല്‍കുന്ന ശരാശരി വേതനം.

മൈക്രോസോഫ്ട്

മൈക്രോസോഫ്ട്

സോഫ്ട് വെയര്‍ കമ്പനിയായ മൈക്രോ സോഫ്ട് പട്ടികയില്‍ 18ാം സ്ഥാനത്താണ്. ഒരു സോഫ്ട് വെയര്‍ എഞ്ചിനീയര്‍ക്ക് കമ്പനി നല്‍കുന്ന ശരാശരി വേതനം 88,081 ഡോളറാണ്

അംഗെന്‍

അംഗെന്‍

ബയോടെക്‌നോളജി കമ്പനിയായ അംഗെന്‍ പട്ടികയില്‍ 19ാം സ്ഥാനത്താണ്. ഒരു സയിന്റിസ്റ്റിന് കമ്പനി നല്‍കുന്ന ശരാശരി വേതനം 96,549 ഡോളറാണ്.

പി ഫൈസര്‍

പി ഫൈസര്‍

ഫാര്‍മസ്യൂട്ടിയ്ക്കല്‍ കമ്പനിയായ പി ഫൈസറില്‍ ഒരു സയിന്റിസ്റ്റിന് ലഭിയ്ക്കുന്ന ശരാശരി വേതനം 101,482 ഡോളറാണ്. പട്ടികയില്‍ 20ാം സ്ഥാനത്താണ് കമ്പനി.

English summary
20 companies offering the best salaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X