കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈസന്‍സില്ലാത്ത ധനകാര്യ സ്ഥാപനങ്ങള്‍ കൂടുന്നു?

  • By Meera Balan
Google Oneindia Malayalam News

Currency
കൊല്‍ക്കത്ത: സാമ്പത്തിക തട്ടിപ്പുകള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് കൊണ്ടിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ച് നിരന്തരം വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിട്ടോ. ഒരു മാറ്റവുമില്ലാതെ തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. അല്‍പ്പ ലാഭത്തിന് വേണ്ടി ഏതെങ്കിലുമൊക്കെ ധനകാര്യ സ്ഥാപനങ്ങളില്‍ അവര്‍ പറയുന്ന പദ്ധതികളില്‍ പണം നിക്ഷേപിയ്ക്കും. ഇത്തരത്തില്‍ പണം നിക്ഷേപിയ്ക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ആ വാര്‍ത്ത നിങ്ങളെ ഞെട്ടിയ്ക്കും. ബംഗാളില്‍ മാത്രം 70,000 ത്തോളം പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ ലൈസന്‍സില്ലെന്നാണ് സൂചന.

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ പണമിടപാട് നടത്തുന്ന കമ്പനികള്‍ക്കെതിരെ ആര്‍ബിഐ അന്വേഷണം നടത്തും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ബിഐയ്ക്ക് കീഴില്‍ എന്‍ബിഎഫസി അംഗീകാരം കരസ്ഥമാക്കിയ 12,157 ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഇതില്‍ 5,800 കമ്പനികളും കൊല്‍ക്കത്തയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്.

അംഗീകാരമില്ലാതെ സംസ്ഥാനത്തെ ചില പ്രത്യക ഫിനാന്‍സ് കോഡ് അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളും ഉണ്ട്. ഒട്ടേറെ ആളുകളാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ വിശ്വസിച്ച് പണം നിക്ഷേപിയ്ക്കുന്നത്. സഹാറ, ശാരദ തട്ടിപ്പുകേസുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളെപ്പറ്റിയുള്ള പുതിയ തട്ടിപ്പുകള്‍ കൂടി പുറത്ത് വന്നാല്‍ അത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും.

English summary
Reserve Bank of India (RBI) is probing existence of companies not registered with it as NBFCs but involved in the money market. The number of such companies in Bengal could be over 16,000. The pan-India figure could be over 70,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X