കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകബാങ്കിന് ബദലുമായി ബ്രിക്‌സ്, തലപ്പത്ത് ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

ഫോര്‍ട്ടലേസ: ലോകബാങ്കിന് ബദലായി ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പുതിയ ബാങ്ക് വരുന്നു. ഇന്ത്യക്കാരനായിരിക്കും ബാങ്കിന്റെ ആദ്യ അധ്യക്ഷന്‍. ചൈനയിലെ ഷാങ്ഹായ് ആയിരിക്കും ബാങ്കിന്റെ ആസ്ഥാനം.

ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തിലാണ് സുപ്രധാനമായ തീരുമാനം. ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ബ്രിക്‌സ്.

BRICS

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫ് ആണ് പുതിയ വികസന ബാങ്കിന്റെ കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാദിമിര്‍ പുച്ചിന്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും ബാങ്കിന്റെ പ്രഖ്യാപനം നടത്തുക.

അമേരിക്കന്‍ നേതൃത്വത്തിലുള്ള ലോകബാങ്കിന് ബദലായിരിക്കും പുതിയ ബാങ്ക്. മിനി ഐഎംഎഫ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. പ്രാരംഭ ഘട്ടത്തില്‍ 5000 കോടി ഡോളറായിരിക്കും മൂലധനം. ഇതുവഴി 10000 കോടി ഡോളറിന്റെ ക്രയവിക്രയങ്ങള്‍ സാധ്യമാക്കാനാകും.

കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു വികസന ബാങ്ക് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കന്‍ വിരുദ്ധ കൂട്ടായ്മയുടെ ബാങ്കാണ് ഇതെന്നും പറയാവുന്നതാണ്. റഷ്യയും ചൈനയും ബ്രസീലും നേരത്തേ തന്നെ അമേരിക്കന്‍ വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരാണ്.

ബാങ്കിന്റെ ആസ്ഥാനം ജോഹന്നാസ് ബര്‍ഗില്‍ ആകണം എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് ചൈനക്ക് ലഭിച്ചു. ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് റഷ്യയായിരുന്നു ഇന്ത്യക്കൊപ്പം അവകാശ വാദം ഉന്നയിച്ചിരുന്നത്.

English summary
The BRICS group of emerging powers on Tuesday created a Shanghai-based development bank and a reserve fund seen as alternatives to Western-led institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X