കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ സൗജന്യ സേവനം റദ്ദാക്കി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ പുതുവര്‍ഷ ആശംസകള്‍ അറിയിച്ചത് അധിക തുക നല്‍കി. ബിഎസ്എന്‍എല്‍ വരിക്കാരുടെ കീശ രണ്ട് ദിവസം കൊണ്ട് കീറി. സൗജന്യ ഓഫറുകളില്‍ വിളിച്ച് സുഖിച്ചവര്‍ക്ക് തിരിച്ചടിയാണ് ബിഎസ്എന്‍എല്‍ നല്‍കിയത്.

പ്രത്യേക നിരക്കുകള്‍ കുറച്ച് കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുമ്പോള്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് തലവേദനയാണ് സൃഷ്ടിച്ചത്. സൗജന്യ കോളുകള്‍ റദ്ദാക്കിയാണ് ജനങ്ങളെ ബിഎസ്എന്‍എല്‍ ബുദ്ധിമുട്ടിച്ചത്. ന്യൂയര്‍ പോലുള്ള വിശേഷ ദിവസങ്ങളില്‍ സൗജന്യ മെസേജ് ഓഫറുകളാണ് ഇതുവരെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ സൗജന്യ കോളുകള്‍ വരെ റദ്ദാക്കി.

bsnl-logo

നിയന്ത്രണം രണ്ട് ദിവസം ആയിരുന്നു,ഡിസംബര്‍ 30ഉം, 31ഉം. അധിക തുക മുടക്കിയാലും വേണ്ടില്ല, ഒരു മുന്നറിയിപ്പ് നല്‍കാമായിരുന്നു. സൗജന്യ നിരക്കിലുള്ള ഫോണ്‍വിളി ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ബിഎസ്എന്‍എല്‍ റദ്ദാക്കിയത്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഇതു കാരണം വലഞ്ഞു. നല്ല പുതുവര്‍ഷ സമ്മാനമായി പോയി ബിഎസ്എന്‍എല്ലിന്റേത്.

കസ്റ്റമര്‍ കെയറില്‍ തുരുതുരാ ഫോണ്‍ കോളാണ് ബുധനാഴ്ച ഒഴുകി എത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും ഇതേക്കുറിച്ച് അറിവില്ലാതപ്പോള്‍ ഒരു മറുപടി കിട്ടിയില്ല എന്നതു മാത്രം. കേരളത്തില്‍ 70 ശതമാനത്തിലധികം ഉപഭോക്താക്കള്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. നിയന്ത്രണം അറിയാതെ കഥകള്‍ പറഞ്ഞിരുന്ന ഉപഭോക്താക്കള്‍ ഫോണ്‍ ബാലന്‍സ് പൂജ്യം ആയപ്പോളാണ് സംഭവം അറിയുന്നത്.

എന്നാല്‍ നിയന്ത്രണം ന്യൂയര്‍ വരെ കൊണ്ടു പോകാന്‍ ഉപഭോക്താക്കള്‍ വിട്ടില്ല. അല്ലെങ്കില്‍, ഉപഭോക്തക്കളുടെ ശല്ല്യം കാരണം ബിഎസ്എന്‍എല്ലിന് നിയന്ത്രണം പിന്‍വലിക്കേണ്ടി വന്നു എന്നു തന്നെ പറയാം. ഡിസംബര്‍ 31 അര്‍ധരാത്രിയോടെ നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.

English summary
The BSNL move to discontinue with the concessional offers for voice calls and SMS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X