കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഓഹരി വിപണികള്‍ നാല് ദിവസത്തെ അവധിയ്ക്കൊരുങ്ങുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ ഓഹരി വിപണിയും അവധിയിലേയ്ക്ക് പ്രവേശിയ്ക്കുന്നു. ഒക്ടോബര്‍ മൂന്ന് മു തല്‍ ഓഹരി വിപണി അവധിയിലായിരിയ്ക്കും അവധിയ്ക്ക് ശേഷം ഒക്ടോബര്‍ ഏഴിനാണ് വിപണികള്‍ സജീവമാകും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവര്‍ണമെന്റ് ഹ്യൂമന്റൈസ്റ്റസ് (എഫ്എഎച്ച്ആര്‍)ഇക്കാര്യം അറിയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയെന്ന് സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി അറിയിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ ഓഹരി വിപണി അവധിയലാകുന്നത് ആഗോള വപണിയെ ബാധിയ്ക്കാനിടയുണ്ട്.

Ramzan

ബലിപെരുന്നാള്‍ അവധി പ്രഖ്യാപനത്തിനൊപ്പം എഫ്എഎച്ച്ആര്‍ അധികൃതര്‍ യുഎഇ രാജാവ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇതിന് പുറമെ ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രഡിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

English summary
Eid Al Adha holidays for UAE financial markets will begin on Friday, October 3, and trading will resume on Tuesday, October 7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X