കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണത്തിന്‍റെ തിളക്കം മങ്ങി, വില ഇടിഞ്ഞു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിയില്‍ ഇന്ന്(മെയ്22)രണ്ട് തവണയായി അന്‍പത് രൂപയുടെ കുറവാണുണ്ടായത്. ആദ്യം മുപ്പത് രൂപയുടേയും പിന്നീട് 20 രൂപയുടെയും കുറവുണ്ടായി. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 2680 രൂപയാണ് വില. ഒരു പവന് 21,440 രൂപയാണ് ഇന്നത്തെ വില.

ഒരു പവന് 22,600 രൂപ എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് സംഭവിച്ചിരുന്നു. മെയ് 20 ന് പവന് 50 രൂപയുടെ കുറവാണ് ഉണ്ടായത്.

Gold

സ്വര്‍ണ ഇറുക്കുമതിയിലെ നിയന്ത്രണത്തില്‍ ഇളവ് അനുവദിയ്ക്കണമെന്ന് പുതിയ സര്‍ക്കാരിനോട് റിസര്‍വ് ബാങ്കും ധനമന്ത്രാലയലും ശുപാര്‍ശ ചെയ്യും. സ്വര്‍ണത്തിന്റെ കള്ളക്കടത്ത് തടയുന്നതിനാണ് ശുപാര്‍ശ. സ്വര്‍ണത്തിന്റെ ഇറക്കുമിത കുറയ്ക്കുന്നതിന് വേണ്ടിയാണ് യുപിഎ സര്‍ക്കാര്‍ സര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കൂട്ടിയിരുന്നു. തുടര്‍ന്ന് അംഗീകൃതമാര്‍ഗത്തിലൂടെയുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയുകയും മറ്റ് മാര്‍ഗങ്ങളിലൂടെ ഇറക്കുമതഇ വര്‍ദ്ധിയ്ക്കുകയും ചെയ്തു.

English summary
RBI eases curbs, gold prices to fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X