കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാല്‍ ഇനി ഇന്‍ഫോസിസ് സിഇഒ

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐടി ഭീമന്‍മാരായ ഇന്‍ഫോസിസിന് ഇനി പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും. ഓഗസ്റ്റ് 1 നാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

ഇന്‍ഫോസിസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നത്. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളല്ലാത്ത വ്യക്തിയെ മേധാവിയാക്കുന്നത്. ഒരു ഇടവേളക്ക് ശേഷം ഇന്‍ഫോസിസില്‍ തിരിച്ചെത്തിയ നാരായണ മൂര്‍ത്തിക്കും സ്ഥാന ചലനമുണ്ട്. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. ചെയര്‍മാന്‍ എമിററ്റസ് എന്നതായിരിക്കും അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്.

Vishal Sikka

എസ്ഡി ഷിബുലാലില്‍ നിന്നാണ് വിശാല്‍ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്. നേരത്തെ എസ്എപി എജിയിലെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെന്പര്‍ ആയിരുന്നു വിശാല്‍. പുതിയ സ്ഥാന ലബ്ധിയില്‍ ഏറെ സന്തുഷ്ടനാണ് ഇദ്ദേഹം.

സമൂല പരിഷ്‌കാരങ്ങളാണ് ഇന്‍ഫോസിസില്‍ നടപ്പാക്കുന്നത്. എസ് ഗോപാലകൃഷ്ണനെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. കെവി കമ്മത്തിനെ നോണ്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനാക്കി. യുബി പ്രവീണ്‍ റാവു ആയിരിക്കും കമ്പനിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍.

നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയും ഇന്‍ഫോസിസ് വിടും. എക്‌സിക്യൂട്ടീവ് ചെയര്‍മാന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു രോഹന്‍. വിശാലിനെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് നാരായണ മൂര്‍ത്തി പ്രതികരിച്ചത്.

1981 ല്‍ നാരായണ മൂര്‍ത്തിയും മറ്റ് ആറ് പേരും ചേര്‍ന്നാണ് ഇന്‍ഫോസിസ് സ്ഥാപിച്ചത്. പിന്നീട് ഐടി മേഖലയിലെ വമ്പന്‍മാരായി ഇന്‍ഫോസിസ് വളരുന്ന കാഴ്ചയാണ് കണ്ടത്.

English summary
Infosys announced Thursday Vishal Sikka will take over as CEO and MD of the company with effect from August 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X